(നോവലെറ്റ്)
സതീഷ് ബാബു പയ്യന്നൂര്‍
ഒലിവ് പബ്ലിക്കേഷന്‍, കോഴിക്കോട് 2018

പ്രണയത്തിന്റെ വിചിത്രഭാവങ്ങളാല്‍ വായനക്കാരനെ വിസ്മയിപ്പിക്കുന്ന മൂന്നു നോവലെറ്റുകളാണ് സതീഷ് ബാബു പയ്യന്നൂരിന്റെ ഈ കൃതിയിലുള്ളത്. ജീവിതസുഗന്ധങ്ങളെ പരിഗണിക്കാത്തവരുടെ അധമ കാമനകള്‍ അവരെ കൊണ്ടെത്തിക്കുന്ന താണനിലങ്ങള്‍ എതൊക്കെയാണെന്ന് ഈ നോവലെറ്റുകള്‍ കാണിക്കുന്നു. അവള്‍ നീരജ, ആന്റിക്ലൈമാക്‌സിന്റെ അമ്പരപ്പ് അനുഭവിപ്പിക്കുന്ന സന, സ്വവര്‍ഗ സ്‌നേഹത്തിന്റെ പ്രയാണം വരച്ചിടുന്ന എതേതോ പുളിനങ്ങളില്‍ എന്നീ പ്രണയനോവലുകളുടെ സമാഹാരമാണിത്.