(ചെറുകഥ)
പൊന്‍കുന്നം വര്‍ക്കി

പൊന്‍കുന്നം വര്‍ക്കി 1947 ല്‍ രചിച്ച മലയാള ചെറുകഥയാണ് മോഡല്‍. സി.പി. രാമസ്വാമി അയ്യരുടെ ഭരണത്തെ വിമര്‍ശിക്കുന്ന ഈ രാഷ്ട്രീയ ആക്ഷേപകഥ സര്‍ക്കാര്‍ നിരോധിച്ചു. ഏഴകള്‍ എന്ന സമാഹാരത്തില്‍ ഈ കഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദിവാന്റെ പ്രതീകമായി ഇതില്‍ പ്രത്യക്ഷപ്പെടുന്നത് സി.പി. ഫ്രാന്‍സിസ് എന്നു പേരുള്ള ശാഠ്യക്കാരനായ ഒരു തുന്നല്‍ക്കാരനാണ്. കിരാത ഭരണത്തിനെതിരേ പ്രതികരിക്കുന്ന ജനത്തിന്റെ പ്രതിനിധിയാണു പാപ്പന്‍.