(മാധ്യമ വിചാരം)
മാമൂട്ടില്‍ ജയമോഹന്‍
ജെ.എം.ബുക്‌സ് ഗ്ലോബല്‍, തിരുവനന്തപുരം 2018

മാമൂട്ടില്‍ ജയമോഹന്‍ എഡിറ്ററായ ടാര്‍ഗറ്റ് എന്ന പത്രത്തില്‍ വന്ന എഡിറ്റോറിയലുകളുടെ സമാഹാരമാണ് ഈ കൃതി. വര്‍ത്തമാന കാല സാമൂഹിക സാംസ്‌കാരിക പ്രവണതകളെയും, പ്രശ്‌നങ്ങളെയും കുറിച്ച് വസ്തുതാപരമായും വിശകലനാത്മകമായും പ്രതിപാദിക്കുന്ന മുഖപ്രസംഗങ്ങളാണ് ഇതില്‍.
കൃതിക്ക് ആശംസ അര്‍പ്പിച്ചുകൊണ്ട് മുന്‍ അഡി.ചീഫ് സെക്രട്ടറി ഡി.ബാബുപോള്‍ ഇങ്ങനെ എഴുതുന്നു: ” പുതിയ ചോദ്യങ്ങള്‍ രാകിയെടുക്കാം” എന്ന കുറിപ്പില്‍ കോണിനെയും പാസ്‌കലിനെയും ബ്രൗണിങിനെയുമെല്ലാം ഉദ്ധരിച്ചുകൊണ്ട് ശ്രീമാന്‍ മാമൂട്ടില്‍ 2017നെ വിലയിരുത്തുന്നത് വായിച്ചാല്‍ ടാര്‍ഗറ്റിന്റെ നിസ്തുലഭാവം തെളിഞ്ഞുവരും. ‘കണ്ണേ (ഓഖി) നീ ആരുടെ കണ്ണുതുറപ്പിച്ചു?/ എന്ന കുറിപ്പും മാമൂട്ടില്‍ അവര്‍കളുടെ ധീരതയും നിഷ്പക്ഷതയും തെളിയിക്കുന്നുണ്ട്.”