(നോവല്‍)

ലളിതാംബിക അന്തര്‍ജനം

ലളിതാംബിക അന്തര്‍ജനം രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് അഗ്‌നിസാക്ഷി. നമ്പൂതിരി സമുദായത്തിലെ സ്ത്രീയുടെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളാണ് ആവിഷ്‌കരിക്കുന്നത്. ഭാര്യയില്‍ തുടങ്ങി സ്വാതന്ത്ര്യസമര സേനാനിയും സന്യാസിനിയായും മാറുന്ന നായികയുടെ കഥ. ഏതാണ്ട് നാല്‍പ്പതു വര്‍ഷക്കാലത്തെ സാമൂഹികവും രാഷ്ട്രീയവുമായ പരിവര്‍ത്തനങ്ങളുടെ ഓര്‍മ്മക്കുറിപ്പുകൂടിയാണ് ഈ നോവല്‍. സാമൂഹിക സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം ബലികൊടുത്ത മാമ്പള്ളി ഇല്ലത്ത് ‘അഗ്‌നിസാക്ഷി’യായി ‘കുടി’യേറിയെത്തിയ തേതിക്കുട്ടിക്കാവിന്റെ കഥ.മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നോവല്‍ ഖണ്ഡശ: ആദ്യം പ്രസിദ്ധീകരിച്ചു. 1977ല്‍ പുസ്തകമാക്കി. ഈ നോവലിനാണ് ആദ്യത്തെ വയലാര്‍ അവാര്‍ഡ് നല്‍കിയത്.
ഈ നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 1999ല്‍ തിയേറ്ററുകളിലെത്തിയ ചലച്ചിത്രമാണ് അഗ്‌നിസാക്ഷി.

പുരസ്‌കാരങ്ങള്‍

വയലാര്‍ അവാര്‍ഡ് (1977)
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
ഓടക്കുഴല്‍ അവാര്‍ഡ്