(നോവല്‍)
എം. മുകുന്ദന്‍

എം.മുകുന്ദന്റെ നോവലാണ് ദല്‍ഹി ഗാഥകള്‍. മനോരമ ദിനപത്രത്തിന്റെ പ്രധാന താളുകളാണ്
ഇതിന്റെ പുറംചട്ടകള്‍. 3500 പുറംചട്ടകള്‍ അച്ചടിച്ച കൃതി എന്ന പ്രത്യേകതയുമുണ്ട്. 2011 നവംബര്‍ 1ന് പുറത്തിറങ്ങിയ മനോരമദിനപത്രത്തിന്റെ പ്രധാനതാളാണ് മൂവായിരത്തിഅഞ്ഞൂറാമത്തെ പ്രതിയുടെ പുറംചട്ടയായത്. ആകെ 496 ഏടുകളാണ് നോവലിനുള്ളത്. ഡല്‍ഹിയെ പ്രമേയമാക്കിയാണ് ഈ കൃതി രചിച്ചത്. യാഥാര്‍ഥ്യവും ഫിക്ഷനും ഈ കൃതിയില്‍ കെട്ടുപിണഞ്ഞിരിക്കുന്നു.
മുകുന്ദന്‍ തന്റെ നാല്‍പതുവര്‍ഷത്തെ ഡല്‍ഹി വാസത്തില്‍ കണ്ട എല്ലാത്തരം കാഴ്ചകളും ഒരു സാധാരണക്കാരന്റെ ദൃഷ്ടിയില്‍ ഈ കൃതിയില്‍ അവതരിപ്പിക്കുന്നു. 1961ലാണ് കഥ ആരംഭിക്കുന്നത്. അടിയന്തരാവസ്ഥ, യുദ്ധങ്ങള്‍, സിഖ് കൂട്ടക്കൊല, രാജീവ്ഗാന്ധി വധം, സ്‌ഫോടനപരമ്പരകള്‍ എന്നിവ
ഡല്‍ഹിയെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചകളാണ് നോവലിന്റെ ഇതിവൃത്തം.