(നോവല്‍)
സി.വി. രാമന്‍പിള്ള

സി.വി. രാമന്‍പിള്ള 1913ല്‍ പ്രസിദ്ധീകരിച്ച ചരിത്രാഖ്യായികയാണ് ധര്‍മ്മരാജാ. കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. സി.വി. രാമന്‍പിള്ളയുടെ മൂന്ന് ചരിത്രാഖ്യായികകളില്‍ രണ്ടാമത്തേതാണ് ഇത്. മാര്‍ത്താണ്ഡവര്‍മ്മയും രാമരാജാബഹദൂറുമാണ് മറ്റുള്ളവ.
എട്ടുവീട്ടില്‍ പിള്ളമാരുടെ പിന്‍ഗാമികളായ രണ്ടുചെറുപ്പക്കാര്‍ രാജാവിനെതിരായി ഗൂഢനീക്കം നടത്തുകയും എന്നാല്‍ ആ ശ്രമം പരാജയപ്പെടുകയും ചെയ്യുന്നതാണ് ധര്‍മ്മരാജായിലെ കഥ. രാജാകേശവദാസ് എന്ന കേശവപിള്ളയാണ് ഈ കഥയിലെ പ്രധാനകഥാപാത്രം. കേശവപിള്ളയുടെ ചെറുപ്പം മുതല്‍ സമ്പ്രതി ആകുന്നതു വരെയാണ് കഥ.
കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ (ധര്‍മ്മരാജാ)യ്ക്ക് പുറമെ. രാജാകേശവദാസ് (കേശവപിള്ള), ഉഗ്രഹരിപഞ്ചാനന്‍, ശാന്തഹരിപഞ്ചാനന്‍, കേശവനുണ്ണിത്താന്‍, കാളിയുടയാന്‍ ചന്ത്രക്കാറന്‍, അനന്തപത്മനാഭന്‍ വലിയപടത്തലവര്‍, തുടങ്ങിയ നിരവധി കഥാപാത്രങ്ങള്‍ ഈ നോവലിലുണ്ട്.