പ്രസാ: രാമവര്‍മ അപ്പന്‍ തമ്പുരാന്‍
തിരുവനന്തപുരം ബി.വി ബുക്ക് ഡിപ്പോ 1908.
മലയാള ഭാഷയില്‍ ഒന്നാമത് പുസ്തകാകൃതി പൂണ്ട ഗദ്യസമാഹാരമാണ് ഗദ്യമാലിക. വിദ്യാവിനോദിനി മാസികയിലെ നല്ല ലേഖനങ്ങളുടെ സമാഹാരമാണിത്. ലേഖനങ്ങളില്‍ അധികഭാഗവും പത്രാധിപര്‍ സി.അച്യുതമേനോന്‍ എഴുതിയിട്ടുള്ളതാണ്. ശേഷിച്ചവ എം. രാജരാജവര്‍മ, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മുതലായവര്‍ രചിച്ചിട്ടുള്ളതാണ്. അര്‍ഥശാസ്ത്രം, ചരിത്രം, സാഹിത്യം, തത്വശാസ്ത്രം, ജീവചരിത്രം തുടങ്ങിയ വിജ്ഞാനശാഖയില്‍പ്പെട്ടതാണ് ലേഖനങ്ങള്‍. മൂന്നുഭാഗങ്ങളായിട്ടാണ് ഗദ്യമാലിക ഇറങ്ങിയിട്ടുള്ളത്. കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ ആദ്യഭാഗത്തിനും കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മൂന്നാംഭാഗത്തിനും അവതാരിക എഴുതിയിരിക്കുന്നു.