ഇന്നലത്തെ മഴ
(നോവല്‍)
എന്‍. മോഹനന്
എന്‍. മോഹനന് എഴുതിയ നോവലാണ് ഇന്നലത്തെ മഴ. ജ്യോതിശ്ശാസ്ത്രജ്ഞന്, വ്യാകരണപണ്ഡിതന്, ഭൗതിക ശാസ്ത്രപരിജ്ഞാനി എന്നീ നിലകളിലെല്ലാം പ്രസിദ്ധനായ വരരുചി എന്ന ബ്രാഹ്മണന് ഒരു ചണ്ഡാളസ്ത്രീയില്‍ പിറന്ന പന്ത്രണ്ടുമക്കളുടെ ഐതിഹ്യകഥയാണ് ഈ പുസ്തകം. പറയിപെറ്റ പന്തിരുകുലത്തിലെ സന്തതിപരമ്പരകളാണു കേരളീയര്‍ എന്ന ഐതിഹ്യത്തിന്റെ പശ്ചാത്തലത്തിലാണു ഈ നോവല്‍ എഴുതിയിരിക്കുന്നത്.
പുരസ്കാരം
കേരള സാഹിത്യ അക്കാദമി പുരസ്കാരം 1998