(ആത്മകഥ)
കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്
മൂന്നു ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച
ആത്മകഥയുടെ പ്രഥമ ഭാഗം 1963ലും മറ്റു രണ്ടുഭാഗങ്ങള്‍ 1964ലും പുറത്തുവന്നു. കുന്നംകുളത്തെ പഞ്ചാംഗം പ്രസാധകരാണ് പ്രസിദ്ധീകരിച്ചത്. നമ്പൂതിരിമാരുടെ അക്കാലം വരെയുള്ള നിലനിന്ന ജീവിത സമ്പ്രദായങ്ങളുടെ ചിത്രീകരണം കൂടിയാണിത്. ആഭരണങ്ങള്‍, വേഷഭൂഷാദികള്‍, ആചാരങ്ങള്‍ എന്നിവ സംബന്ധിച്ച ചിത്രങ്ങളുമുണ്ട്. ഓരോ വാല്യത്തിന്റെയും അവസാനം സാങ്കേതിക പദങ്ങളുടെ അക്ഷരക്രമേണയുള്ള നിഘണ്ടു ചേര്‍ത്തിരിക്കുന്നു. മൂന്നു ഭാഗങ്ങള്‍ക്കു ശേഷം പിന്നീട് മറ്റുചില ഭാഗങ്ങളും ഇറങ്ങി.