കയര്‍ (നോവല്‍)
പ്രശസ്ത എഴുത്തുകാരന് തകഴി ശിവശങ്കരപ്പിള്ള എഴുതിയ നോവലാണ് കയര്‍. 1978ല്‍ പ്രസിദ്ധീകൃതമായ ഈ നോവല്‍ 1997ല്‍ ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. ഡി.സി. ബുക്സ് ആയിരുന്നു പ്രസാധകര്. ഏകദേശം 250 കൊല്ലത്തെ സമുദായത്തിന്റെ പരിണാമകഥയാണ് 'കയറി'ല്‍. ആറു തലമുറയുടേയും ആയിരത്തോളം കഥാപാത്രങ്ങളുടേയും കഥയാണ്. 250 വര്‍ഷം മുമ്പ് ഭൂമി അളന്ന് തിരിച്ച് ഉടമസ്ഥാവകാശം നിര്‍ണ്ണയിക്കാന്‍ ഒരു ഉദ്യോഗസ്ഥന് വരുന്നതുമുതല്‍ സമീപകാലത്തെ നക്സലൈറ്റ് പ്രസ്ഥാനം വരെയാണ് നോവലിലെ പ്രതിപാദ്യ വിഷയം. കുട്ടനാട്ടിലെ കുറേ നായര്‍ മരുമക്കത്തായ തറവാടുകളുടെ തകര്‍ച്ച, നമ്പൂതിരി ബന്ധം, ക്ഷേത്രവും ക്ഷേത്ര കലകളും, പഴയ ആചാരങ്ങളും നിയമങ്ങളും, കൃഷിയുടെ സംസ്കാരവും വ്യവസായവും, സ്ത്രീകളോടുള്ള സമീപനം, കര്‍ഷകത്തൊഴിലാളികളുടെ വര്‍ഗ്ഗചരിത്രം, ജാതിമത വിശ്വാസങ്ങള്‍, മതപരിവര്‍ത്തനവും ക്രിസ്ത്യന്‍ സമുദായത്തിന്റെ വളര്‍ച്ചയും യന്ത്രവല്‍ക്കരണം, പണത്തിന്റെ ശക്തി, പുലയരുടെ ത്യാഗം, വിവിധ വര്‍ഗ്ഗക്കാരുടെ വിദ്യാഭ്യാസം ഇതെല്ലാം വലിയ ഒരു ക്യാന്‍വാസില്‍ വിശദാംശങ്ങളോടെ, വരച്ചുകാണിച്ച നോവലാണിത്. ഇതേപേരില്‍ എം.എസ്. സത്യുവിന്റെ സംവിധാനത്തില്‍ ഹിന്ദി സീരിയലായി 1989 ല്‍ ദൂരദര്ശന് ദേശീയശൃംഖലയില്‍ പ്രക്ഷേപണം ചെയ്തു.
പുരസ്കാരങ്ങള്‍
വയലാര്‍ അവാര്‍ഡ് (1980)
ജ്ഞാനപീഠം അവാര്‍ഡ് (1984)
Leave a Reply