(നോവല്‍)
തകഴി ശിവശങ്കരപ്പിള്ള

തകഴി ശിവശങ്കരപ്പിള്ള എഴുതിയ നോവലാണ് കയര്‍. കേരളീയ സമൂഹത്തിലെ 250 കൊല്ലത്തെ പരിണാമകഥ ‘കയറി’ലുണ്ട്. ആറു തലമുറയുടേയും ആയിരത്തോളം കഥാപാത്രങ്ങളുടേയും കഥ. 250 വര്‍ഷം മുമ്പ് ഭൂമി അളന്നുതിരിച്ച് ഉടമസ്ഥാവകാശം നിര്‍ണയിക്കാന്‍ ഒരു ഉദ്യോഗസ്ഥന്‍ വരുന്നതുമുതല്‍ സമീപകാലത്തെ നക്‌സലൈറ്റ് പ്രസ്ഥാനം വരെയാണ് നോവലിലെ പ്രതിപാദ്യവിഷയം. കുട്ടനാട്ടിലെ നായര്‍ മരുമക്കത്തായ തറവാടുകളുടെ തകര്‍ച്ച, നമ്പൂതിരി ബന്ധം, ക്ഷേത്രവും ക്ഷേത്രകലകളും, പഴയ ആചാരങ്ങളും നിയമങ്ങളും, കൃഷിയുടെ സംസ്‌കാരവും, സ്ത്രീകളോടുള്ള സമീപനം, കര്‍ഷകത്തൊഴിലാളികളുടെ വര്‍ഗചരിത്രം, ജാതിമത വിശ്വാസങ്ങള്‍, മതപരിവര്‍ത്തനവും ക്രിസ്ത്യന്‍ സമുദായത്തിന്റെ വളര്‍ച്ചയും യന്ത്രവല്‍ക്കരണം, പണത്തിന്റെ ശക്തി, പുലയരുടെ ത്യാഗം ഇങ്ങനെ നിരവധി കാര്യങ്ങള്‍ വലിയ ഒരു ക്യാന്‍വാസില്‍ വരച്ചുകാണിക്കുകയാണ് തകഴി.

സീരിയല്‍

ഇതേപേരില്‍ എം.എസ്. സത്യുവിന്റെ സംവിധാനത്തില്‍ ഹിന്ദി സീരിയലായി 1989 ല്‍ ദേശീയശൃംഖലയില്‍ ദൂരദര്‍ശനില്‍ കയര്‍ സംപ്രേഷണം ചെയ്തു. 1978ല്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ 1997ല്‍ ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം ചെയ്തു.

പുരസ്‌കാരങ്ങള്‍

വയലാര്‍ അവാര്‍ഡ് (1980)
ജ്ഞാനപീഠം (1984)