മംഗളമാല
(അഞ്ചുഭാഗങ്ങളുള്ള ഉപന്യാസ സമാഹാരങ്ങള്‍)
രാമവര്‍മ അപ്പന്തമ്പുരാന്
ചരിത്രം, സാഹിത്യം, ജീവചരിത്രം, ശാസ്ത്രം, പ്രബന്ധങ്ങള്‍ എന്നീ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒന്നാം ഭാഗത്തിന്റെ മൂന്നാംപതിപ്പിന്റെ മുഖവുരയില്‍ ഗ്രന്ഥകാരന് ഇങ്ങനെ എഴുതിയിരിക്കുന്നു: ” കേരളത്തിന്റെ ചെറുപ്പത്തിനടുത്ത വലുപ്പമല്ല, അതിന്റെ ചരിത്രത്തിനുള്ളതെന്ന് കാട്ടിക്കൊടുക്കുക മാത്രമേ ഈ ചെറിയ പുസ്തകംകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ… കാലംകൊണ്ട് കേരളഭാഷക്കുണ്ടായിട്ടുള്ള തളര്‍ച്ചയും വളര്ച്ചയുമറിവാന് പഴയ ഭാഷാരീതി കാണിച്ചുകൊടുക്കുന്നത് ഉപകാരമായിരിക്കുമെങ്കില് അതു തീരെ വേണ്ടെന്നും വച്ചിട്ടില്ല.”
Leave a Reply