മൂന്നുവാല്യങ്ങള്‍

വിവര്‍ത്തനം: കെ.പി.നാരായണപ്പിഷാരടി
കേരള സാഹിത്യ അക്കാദമി, തൃശൂര്‍

1971ലാണ് കേരള സാഹിത്യ അക്കാദമി ഭരതമുനിയുടെ നാട്യശാസ്ത്രത്തിന്റെ പരിഭാഷയുടെ ഒന്നാം വാല്യം പ്രസിദ്ധീകരിച്ചത്. രണ്ടാം വാല്യം 1979ലും പ്രസിദ്ധീകരിച്ചു. മൂന്നാം വാല്യം പിന്നീട് പ്രസിദ്ധീകരിച്ചു. കെ.പി.നാരായണപ്പിഷാരടിയാണ് പരിഭാഷകന്‍.
മുപ്പത്തിയാറ് അധ്യായങ്ങളാണ് നാട്യശാസ്ത്രത്തില്‍ ആകെയുള്ളത്. ആദ്യ വാല്യത്തില്‍ പതിന്നാല് അധ്യായങ്ങള്‍ പരിഭാഷപ്പെടുത്തി. രണ്ടാം വാല്യത്തില്‍ പതിനഞ്ചുമുതല്‍ ഇരുപത്തേഴു വരെയുള്ള അധ്യായങ്ങളാണ് ഉള്ളത്. വാചികാഭിനയത്തിനു വേണ്ട പാഠ്യഭാഗങ്ങളും ആഹാര്യാഭിനയത്തിനുവേണ്ട വേഷസാമഗ്രികളുമാണ് ഇതിലെ പ്രധാനവിഷയങ്ങള്‍. ഗീതവാദ്യാദികളായ വിവിധ വിഷയങ്ങളാണ് മൂന്നാം വാല്യത്തില്‍.