(മഹാകാവ്യം)
കട്ടക്കയത്തിൽ ചെറിയാൻമാപ്പിള

കട്ടക്കയത്തിൽ ചെറിയാൻമാപ്പിള ബൈബിളിനെ ആധാരമാക്കി മലയാളഭാഷയിൽ രചിച്ച മഹാകാവ്യം. ലോകസൃഷ്ടിമുതൽ ബൈബിൾ കഥയും കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രിസ്തുമതം സ്വീകരിക്കുന്നതുവരെയുള്ള ചരിത്രവും ഉൾപ്പെട്ടതാണ് ഈ കാവ്യം. 24 സർഗങ്ങളും 3,719 പദ്യങ്ങളും ഉണ്ടീ കാവ്യത്തിൽ.