Archives for കേരളം - Page 5
സന്തോഷ് ഏച്ചിക്കാനത്തിന് പത്മപ്രഭ പുരസ്കാരം
കല്പറ്റ: ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനത്തിന് പത്മപ്രഭ പുരസ്കാരം. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കല്പറ്റ നാരായണന് അധ്യക്ഷനും ഇ.പി.രാജഗോപാലന്‍, സുഭാഷ് ചന്ദ്രന് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് സ്മാരക ട്രസ്റ്റ് ചെയര്മാന്…
ഹരിവരാസനം പുരസ്കാരം ഇളയരാജയ്ക്ക്
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്കാരം സംഗീത സംവിധായകന് ഇളയരാജയ്ക്ക്. ഒരു ലക്ഷം രൂപയാണ് പുരസ്കാരം. ജനുവരി 15 രാവിലെ 9 നു ശബരിമല സന്നിധാനത്തു നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
കേരളീയം വി.കെ.മാധവന്‍കുട്ടി പുരസ്കാരം നിലീന അത്തോളിക്ക്
തിരുവനന്തപുരം: കേരളീയം സ്ഥാപക പ്രസിഡന്റും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായിരുന്ന വി.കെ. മാധവന്‍കുട്ടിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ മാധ്യമപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മാതൃഭൂമി ഡോട്ട് കോമിലെ സബ് എഡിറ്റര്‍ നീലിന അത്തോളി ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹത നേടി. 30001 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.മാതൃഭൂമി ദിനപത്രത്തില്‍…
ഷാജി എന്‍. കരുണിന് സമഗ്രസംഭാവന പുരസ്കാരം
ജയ്പുര്‍: പന്ത്രണ്ടാമത് ജയ്പുര്‍ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം പ്രശസ്ത സംവിധായകന് ഷാജി എന്‍. കരുണിന്.
എഴുത്തച്ഛന് പുരസ്കാരം ആനന്ദിന് നല്കി മുഖ്യമന്ത്രി
ആനന്ദിനെപ്പോലെയുള്ളവരുടെ സാഹിത്യസൃഷ്ടി മരുഭൂമിയിലെ പച്ചപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തച്ഛന് പുരസ്കാരം ആനന്ദിന് നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം എഴുത്തുകള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്, ആദരിക്കപ്പെടേണ്ടതുണ്ട്. ആരാണ് ഇന്ത്യന്‍ പൗരന് എന്ന ചോദ്യം നാടാകെ ഉയരുന്ന കലുഷിതമായ…
കേരള സാഹിത്യ അക്കാദമി പുരസ്കാരം
തൃശൂര്‍ : കേരള സാഹിത്യ അക്കാദമി 2018ലെ പുരസ്കാങ്ങള്‍ പ്രഖ്യാപിച്ചു. എം മുകുന്ദനും കവി കെ ജി ശങ്കരപ്പിളളക്കും ഫെലോഷിപ്പ് നല്‍കും. സ്കറിയ സക്കറിയ, ഒ എം അനുജന്, എസ് രാജശേഖരന്, മണമ്പൂര്‍ രാജന് ബാബു, നളിനി ബേക്കല്‍ എന്നിവര്‍ക്ക് സമഗ്രസംഭാവന…
സാഹിത്യ പുരസ്കാരം ഉമാ മഹേശ്വരിക്ക്
തിരുവനന്തപുരം: റിജന്റ് റാണി സേതുലക്ഷ്മീ ഭായിയുടെ സ്മരണാര്‍ഥം കുടുംബാംഗങ്ങളും ക്ഷത്രിയ ക്ഷേമ സഭയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്കാരം ചിത്രകാരി ഉമാ മഹേശ്വരിക്ക്. 25,000 രൂപയാണ് പുരസ്കാരം. മതിലകം രേഖകള്‍ എന്ന കൃതിക്കാണ് പുരസ്കാരം.
കുട്ടികളുടെ ദേശീയ ധീരതാ അവാര്‍ഡ്
തിരുവനന്തപുരം: കുട്ടികളുടെ ദേശീയധീരതാ പുരസ്കാരത്തില്‍ കേരളത്തിന് മൂന്നു ബഹുമതികള്‍. മൂന്നും കോഴിക്കോട് സ്വദേശികള്‍ക്ക്. ഏറ്റവുംവലിയ ബഹുമതിയായ ഭരത് അവാര്‍ഡ് കോഴിക്കോട് രാമനാട്ടുകര തോട്ടുങ്ങലില്‍ കെ. ആദിത്യയ്ക്കുലഭിച്ചു. ഓടിക്കൊണ്ടിരിക്കെ കത്തുന്ന ബസില്‍നിന്ന് 20 പേരുടെ ജീവന് രക്ഷിച്ചതിനാണ് ആദിത്യയ്ക്ക് പുരസ്കാരം. ഈ അവാര്‍ഡിന്റെ…
യു.എ. ഖാദറിന് മാതൃഭൂമി സാഹിത്യപുരസ്കാരം
കോഴിക്കോട്: 2019ലെ മാതൃഭൂമി സാഹിത്യപുരസ്കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ യു.എ. ഖാദറിന്. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. നോവല്‍, കഥ, ലേഖനം, യാത്രാവിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികളുടെ കര്‍ത്താവാണ്. ഖാദറിന്റെ തൃക്കോട്ടൂര്‍ പെരുമ മലയാളത്തിലുണ്ടായ ദേശപുരാവൃത്തരചനകളില്‍ പ്രധാനപ്പെട്ടതാണ്. ഈ…
കെ.പി.എസ്.മേനോന് പുരസ്കാരം ഗോകുലം ഗോപാലന്
പാലക്കാട്: 12ാമത് കെ.പി.എസ്. മേനോന് സ്മാരക പുരസ്കാരം വ്യവസായിയും ചലച്ചിത്ര നിര്‍മാതാവുമായ ഗോകുലം ഗോപാലന്. 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. 24ന് വൈകീട്ട് അഞ്ചിന് ഒറ്റപ്പാലം സി.എസ്.എന്‍. ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പുരസ്കാരം നല്‍കുമെന്ന് ഭാരവാഹികളായ…