Archives for ക്ലാസിക് - Page 25
അയോദ്ധ്യാകാണ്ഡം പേജ് 17
ഉക്തമെന്നാകിലുമിക്കാര്യമെന്നാലെ കര്‍ത്തവ്യമലെ്‌ളന്നു വച്ചടങ്ങുന്നവന്‍ പിത്രോര്‍മ്മലമെന്നുചൊല്‌ളുന്നു സജ്ജന മിത്ഥമെല്‌ളാം പരിജ്ഞാതം മയാധുനാ ആകയാല്‍ താതനിയോഗമനുഷ്ഠിപ്പാ നാകുലമേതുമെനിയ്ക്കില്‌ള നിര്‍ണയം സത്യം കരോമഹം, സത്യം കരോമഹം സത്യം മയോകതം മറിച്ചു രണ്ടായ് വരാ രാമപ്രതിജ്ഞ കേട്ടോരു കൈകേയിയും രാമനോടാശു ചൊല്‌ളീടിനാലാദരാല്‍: താതന്‍ നിനക്കഭിഷേകാര്‍ത്ഥമായുട നാദരാല്‍ സംഭരിച്ചോരു…
അയോദ്ധ്യാകാണ്ഡം പേജ് 12
എന്നെയും കൌസല്യാദേവിയേയുമവന്‍ തന്നുള്ളിലിലെ്‌ളാരു ഭേദമൊരിയ്ക്കലും എന്നലെ്‌ളാ മുന്നം പറഞ്ഞിരുന്നു നിന ക്കിന്നിതു തോന്നുവാനെന്തൊരു കാരണം? നിന്നുടെ പുത്രനു രാജ്യം തരുമലേ്‌ളാ ധന്യശീലേ! രാമന്‍ പോകണമെന്നുണ്ടോ? രാമനാലേതുഭയം നിനക്കുണ്ടാകാ ഭൂമീപതിയായ് ഭരതനിരുന്നാലും എന്നു പറഞ്ഞു കരഞ്ഞു കരഞ്ഞു പോയ് ചെന്നുടന്‍ കാല്‍ക്കല്‍ വീണു…
അയോദ്ധ്യാകാണ്ഡം പേജ് 13
ഭൂമിദേവന്മാരും ഭൂമിപാലന്മാരും ഭൂമിസ്പൃശോ വൃക്ഷലാദി ജനങ്ങളും താപസവര്‍ഗ്ഗവും കന്യകാവൃന്ദവും ശോഭതേടുന്ന വെണ്‍കൊറ്റക്കുട തഴ ചാമരം താലവൃന്ദം കൊടി തോരണം ചാമീകരാഭരണാദ്യലങ്കാരവും വാരണ വാജി രഥങ്ങള്‍ പദാതിയും വാരനാരീജനം പൌരജനങ്ങളും ഹേമരത്‌നോജ്വലദിവ്യസിംഹാസനം ഹേമകുംഭങ്ങളും ശാര്‍ദ്ദൂല ചര്‍മ്മവും മറ്റും വസിഷ്ഠന്‍ നിയോഗിച്ചതൊക്കവേ കുറ്റമൊഴിഞ്ഞാശു സംഭരിച്ചീടിനാര്‍…
അയോദ്ധ്യാകാണ്ഡം പേജ് 14
ലക്ഷമീനിവാസനാം രാമചന്ദ്രം മുദാ കാണായ് വരുന്നു നമുക്കിനിയെന്നിദം മാനസതാരില്‍ കൊതിച്ച നമുക്കെല്‌ളാം ക്ഷോണീപതിസുതനാകിയ രാമനെ ക്കാണായ് വരും പ്രഭാതേ ബത നിര്‍ണ്ണയം രാത്രിയാം രാക്ഷസി പോകുന്നതിലെ്‌ളന്നു ചീര്‍ത്തവിഷാദമോടൌത്സുക്യമുള്‍ക്കൊണ്ടു മാര്‍ത്താണ്ഡദേവനെക്കാണാഞ്ഞു നോക്കിയും പാര്‍ത്തുപാര്‍ത്താനന്ദപൂര്‍ണാമൃതാബ്ധിയില്‍ വീണുമുഴുകിയും പിന്നെയും പൊങ്ങിയും വാണീടിനാര്‍ പുരവാസികളാദരാല്‍. വിച്ഛിന്നാഭിഷേകം അന്നേരമാദിത്യനുമുദിച്ചീടിനാന്‍…
അയോദ്ധ്യാകാണ്ഡം പേജ് 10
ഏവം നരപതി ചോദിച്ച നേരത്തു ദേവിതന്നാളികളും പറഞ്ഞീടിനാര്‍: ക്രോധാലയം പ്രവേശിച്ചിതതിന്‍ മൂല മേതു മറിഞ്ഞീല ഞങ്ങളോ മന്നവ! തത്ര ഗത്വാ നിന്തിരുവടി ദേവി തന്‍ ചിത്തമനുസരിച്ചീടുക വൈകാതെ എന്നതു കേട്ടു ഭയേനമഹീപതി ചെന്നങ്ങരികത്തിരുന്നു സസംഭ്രമം മന്ദമന്ദംതലോടിത്തലോടി പ്രിയേ! സുന്ദരീ! ചൊല്‌ളുചൊലെ്‌ളന്തിതു വല്‌ളഭേ?…
അയോദ്ധ്യാകാണ്ഡം പേജ് 11
എങ്കിലോ പണ്ടു സുരാസുരായോധനേ സങ്കടം തീര്‍ത്തു രക്ഷിച്ചേന്‍ ഭവാനെ ഞാന്‍ സന്തുഷ്ടചിത്തനായന്നു ഭവാന്‍ മമ ചിന്തിച്ചു രണ്ടു വരങ്ങള്‍ നല്‍കീലയോ? വേണ്ടുന്ന നാളപേക്ഷിയ്ക്കുന്നതുണ്ടെന്നു വേണ്ടും വരങ്ങള്‍ തരികെന്നു ചൊല്‌ളി ഞാന്‍ വെച്ചിരിക്കുന്നു ഭവാങ്കലതു രണ്ടു മിച്ഛയുണ്ടിന്നു വാങ്ങീടുവാന്‍ ഭൂപതേ! എന്നതിലൊന്നു രാജ്യാഭിഷേകം…
അയോദ്ധ്യാകാണ്ഡം പേജ് 8
ഉത്സാഹമുണ്ടു നിനക്കെങ്കിലിക്കാലം ത്വല്‍സുതന്‍തന്നെ വാഴിക്കും നരവരന്‍. രാമനീരേഴാണ്ടു കാനനവാസവും ഭൂമിപാലാജ്ഞയാ ചെയ്യുമാറാക്കണം. നാടടക്കം ഭരതന്നു വരുമതി പ്രൌഢകീര്‍ത്ത്യാ നിനക്കും വസിക്കാം ചിരം. വേണമെന്നാകിലതിന്നൊരുപായവും പ്രാണസമേ! തവ ചൊല്‌ളിത്തരുവാന്‍ ഞാന്‍. മുന്നം സുരാസുരയുദ്ധേ ദശരഥന്‍ തന്നെ മിത്രാര്‍ത്ഥം തന്നെ മഹേന്ദ്രനര്‍ത്ഥിക്കയാല്‍ മന്നവന്‍ ചാപബാണങ്ങളും…
അയോദ്ധ്യാകാണ്ഡം പേജ് 9
ഭൂമിയില്‍ത്തന്നെ മലിനാംബരത്തൊടും, കണ്ണുനീരാലേ മുഖവും മിഴികളും, നന്നായ് നനച്ചു, കരഞ്ഞു കരഞ്ഞു കൊ ണ്ടര്‍ത്ഥിച്ചു കൊള്‍ക വരദ്വയം ഭൂപതി സത്യം പറഞ്ഞാലുറപ്പിച്ചു മാനസം മന്ഥര ചൊന്നപോലെയതിനേതുമൊ രന്തരം കൂടാതെ ചെന്നു കൈകേയിയും പത്ഥ്യമിതൊക്കെത്തനിയ്‌ക്കെന്നു കല്‍പ്പിച്ചു ചിത്തമോഹേന കോപാലയേ മേവിനാള്‍ കൈകേയി മന്ഥരയോടു…
അയോദ്ധ്യാകാണ്ഡം പേജ് 4
രത്‌നാസനവും കൊടുത്തിരുത്തി തദാ പത്‌നിയോടുമതീ ഭക്ത്യാ രഘുത്തമന്‍ പൊല്‍ക്കലശസ്ഥിതനിര്‍മലവാരിണാ തൃക്കാല്‍ കഴുകിച്ചു പാദാബ്ജതീര്‍ത്ഥവും ഉത്തമാംഗേന ധരിച്ചു വിശുദ്ധനായ് ചിത്തമോദേന ചിരിച്ചരുളിച്ചെയ്തു: പുണ്യവാനായേനടിയനതീവ കേ ളിന്നു പാദോദക തീര്‍ത്ഥം ധരിയ്ക്കയാല്‍ എന്നിങ്ങനെ രാമചന്ദ്രവാക്യം കേട്ടു നന്നായ് ചിരിച്ചു വസിഷ്ഠനരുള്‍ ചെയ്തു: നന്നുനന്നെത്രയും നിന്നുടെ…
അയോദ്ധ്യാകാണ്ഡം പേജ് 7
ഇത്തരമവള്‍ ചൊന്നതുകേട്ടു സംഭ്രമി ച്ചുത്ഥാനവുംചെയ്തു കേകയപുത്രിയും ഹിത്രമായൊരു ചാമീകരനൂപുരം. ചിത്തമോദേന നല്കീടിനാളാദരാല്‍. സന്തോഷമാര്‍ന്നിരിക്കുന്നകാലത്തിങ്ക ലെന്തൊരു താപമുപാഗതമെന്നു നീ ചൊല്‌ളുവാന്‍ കാരണം ഞാനരിഞ്ഞീലതി നിലെ്‌ളാരവകാശമേതും നിരൂപിച്ചാല്‍. എന്നുടെ രാമകുമാരനോളം പ്രിയ മെന്നുള്ളിലാരെയുമില്‌ള മറ്റോര്‍ക്ക നീ. അത്രയുമല്‌ള ഭരതനേക്കാള്‍ മമ പുത്രനാം രാമനെ സ്‌നേഹമെനിക്കേറും…