Archives for ഭാഷാജാലം - Page 3
ഭാഷാജാലം 13 അപ്സരസ്സുകളും അപ്രകാശ തസ്കരനും
അപ്സരസ്സ് എന്നതു സംസ്കൃതത്തില്‍നിന്നു വന്ന വാക്കാണ്. അപ്പില്‍ (ജലം)നിന്നുണ്ടായവള്‍ എന്നു നിരുക്തി. സ്വര്‍വ്വേശ്യകളായിട്ടാണ് ഇവരെ കണക്കാക്കിയിരുന്നത്. പാലാഴി മഥനത്തില്നിന്ന് ഉത്ഭവിച്ചവരാണ് അപ്സരസ്സുകള്‍ എന്നാണ് പുരാണം. ഗന്ധര്വന്മാരുടെ ഭാര്യമാരായി കണക്കാക്കപ്പെടുന്നു. ആകാശത്തിലൂടെയും മേഘാന്തര്‍ഗതമായ ജലത്തിലൂടെയും സഞ്ചരിക്കുന്നവര്‍. സ്വന്തം ഇഷ്ടപ്രകാരം രൂപം മാറാന്‍ കഴിവുള്ളവര്‍.…
ഭാഷാജാലം 12 അപ്പനും അപ്ഫനും അപ്പസ്തോലനും
അപ്പന് എന്ന പദം ദ്രാവിഡഭാഷകള്‍ക്ക് പൊതുവേയുളളതാണെങ്കിലും മറ്റുപല ഭാഷകളിലും കാണുന്നുണ്ട്. അപ്പന്, അമ്മ തുടങ്ങിയ പദങ്ങള്‍ ദ്രാവിഡ-സെമിറ്റിക് വര്‍ഗങ്ങള്‍ തമ്മിലുള്ള പുരാതന ബന്ധത്തെ സൂചിപ്പിക്കുന്നുവെന്ന് ഭാഷാശാസ്ത്രകാരനായ കാള്‍ഡ്വെല്‍ പറഞ്ഞിട്ടുണ്ട്. പേരപ്പന്, വലിയപ്പന്, ചിറ്റപ്പന്, ചെറിയപ്പന്, കൊച്ചപ്പന്, അമ്മായിയപ്പന്, അപ്പൂപ്പന്, അപ്പപ്പന്‍ എന്നിങ്ങനെ…
ഭാഷാജാലം 11- അഞ്ചും അഞ്ചും അഞ്ചാണേ…
ഐന്തു എന്ന തമിഴ്പദത്തില്‍നിന്നാണ് മലയാളത്തില്‍ അഞ്ച് വന്നത്. ഐവര്‍ തുടങ്ങിയ വാക്കുകളില്‍ അതു പണ്ടേയുണ്ടായിരുന്നു. അഞ്ചുചേര്ത്തുള്ള നിരവധി പദങ്ങള്‍ മലയാളത്തില്‍ രൂപപ്പെട്ടുവന്നിട്ടുണ്ട്. അഞ്ച് മലയാളികളുടെ ജീവിതത്തില്‍ പ്രത്യേകത ഉള്ളതാണ്. അഞ്ച് അഗ്നികള്‍ക്കു പുറമെ അഞ്ച് മറ്റൊരു ഗണത്തിലുംപെടുന്നു. ദ്യുലോകം, പര്ജ്ജന്യന്, പൃഥ്വിവി,…
ഭാഷാജാലം 10- അച്ചിയും അച്ചനും തനി അച്ഛനും
അച്ചന് എന്ന വാക്കും അച്ഛന് എന്ന വാക്കും മാറിമാറി ഉപയോഗിക്കാറുണ്ടെങ്കിലും പള്ളിയിലച്ചനെ വിളിക്കുമ്പോള്‍ അച്ചനെന്നും വീട്ടിലെ അച്ഛനെ അങ്ങനെയും വിളിക്കണമെന്ന് പറയാറുണ്ട്. ഉച്ചാരണത്തില്‍ വലിയ വ്യത്യാസമില്ലെങ്കിലും എഴുത്തില്‍ ഉണ്ട്. അച്ഛന് എന്ന വാക്ക് പണ്ട് അച്ചന് എന്നുതന്നെയാണ് എഴുതിയിരുന്നത്. സംസ്കൃതത്തിലെ ആര്യന്…
ഭാഷാജാലം 9- അങ്ങുന്നും അങ്ങേക്കൂറ്റും
അവിടെ എന്ന അര്‍ഥത്തിലുള്ള തമിഴ് പദമായ അങ്കെ എന്നതില്‍നിന്നാണ് അങ്ങ് ഉണ്ടായത്. അതില്‍നിന്നാണ് ബഹുമാനസൂചകമായി അങ്ങുന്ന് എന്ന പദമുണ്ടായത്. അവിടുന്ന് എന്നും വിളിച്ചിരുന്നു. അങ്ങുന്ന് എന്നാല്‍ അവിടെനിന്ന്. അദ്ദേഹം, യജമാനന് എന്നൊക്കെ അര്‍ഥം. കൃഷ്ണഗാഥയില്‍ പറയുന്നു: ' ഇന്നതു വേണമെന്നങ്ങുന്നു ചൊല്കിലോ'.…
ഭാഷാജാലം 8- അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോടോ?
അങ്ങാടി എന്ന വാക്ക് തനിദ്രാവിഡമാണ്. തമിഴില്‍, കന്നടത്തില്‍ കുടകില്‍ എല്ലാം അങ്ങനെതന്നെയാണ് പറയുന്നത്. പഴയ മലയാളത്തില്‍ അങ്കാടി എന്നു പറഞ്ഞിരുന്നു. അങ്കം ആടുന്നിടം എന്നാണ് നിഷ്പത്തി. എന്നാല്‍, പൊതുസ്ഥലം, ചന്ത എന്നൊക്കെ പില്ക്കാലത്ത് അര്ഥംവന്നു. ആദ്യകാലത്ത് അങ്കക്കളമാണ് പിന്നീട് അങ്ങാടിയായത്. കമ്പോളം,…
ഭാഷാജാലം 7- അംഗുലീയമുണ്ട് അംഗുലീത്രാണകവും
അംഗുലം എന്ന സംസ്കൃതപദത്തിന് കൈവിരല്‍, പ്രത്യേകിച്ച് തള്ളവിരല്‍ എന്നാണ് അര്‍ഥം. അംഗുലത്തില്‍ നിന്ന് നിരവധി പദങ്ങളും പ്രയോഗങ്ങളും സംസ്കൃതത്തിലും അതുവഴി മലയാളത്തിലും ഉപയോഗിക്കുന്നു. അളവ് അടിസ്ഥാനമാക്കി വിരലിട എന്ന അര്‍ഥവുമുണ്ട്. എട്ടു യവം (തുവര) നിരത്തിവച്ചാലുള്ള അളവ്. മരപ്പണിക്കാരുടെ കണക്കനുസരിച്ച് രണ്ടുവിരലിടയാണ്…
ഭാഷാജാലം 6- അംഗപ്രത്യംഗം അറിയേണ്ടതെല്ലാം
അംഗപ്രത്യയം എന്നു നാം പലപ്പോഴും പ്രയോഗിക്കാറുണ്ടല്ലോ. പലരും എന്താണ് അതിന്റെ അര്‍ഥമെന്ന് അറിയാതെയാണ് പ്രയോഗിക്കുന്നത്. സംസ്കൃതവാക്കാണ് അംഗം. അവയവം എന്ന് ആദ്യ അര്‍ഥം. കൈകാലുകള്‍, മൂര്‍ദ്ധാവ്, ഉരസ്സ്, പൃഷ്ഠം, ഉദരം എന്നിവയാണ് അംഗങ്ങള്‍. താടി, മൂക്ക്, ചുണ്ട്, ചെവി, വിരലുകള്‍, കണ്പോളകള്…
ഭാഷാജാലം 5- അങ്കവും കാണാം താളീം ഒടിക്കാം
നൂറിലേറെ അര്‍ഥമുള്ളതാണ് അങ്കം എന്ന സംസ്കൃത തത്ഭവവാക്ക്. അടയാളം, പാട്, വടു, മറു, മുദ്ര, കളങ്കം, ചിഹ്നം, തഴമ്പ്, ചൂണ്ടല്‍, കൊളുത്ത്, മടിത്തട്ട് എന്നിങ്ങനെ പോകുന്നു പ്രഖ്യാതമായ അര്‍ഥങ്ങള്‍. എന്നാല്‍, നമ്മുടെ സംസ്കാരവുമായി അഭേദ്യബന്ധമുള്ള അങ്കംവെട്ടുമായി അതു പതിഞ്ഞുപോയി. യുദ്ധം,പോര് എന്നൊക്കെ…
ഭാഷാജാലം 4-അഘവും അഘോരവും
പാപം,തിന്മ എന്നൊക്കെയാണ് അഘം എന്ന സംസ്കൃതവാക്കിന്റെ അര്‍ഥം. 'അഘവും നീങ്ങി മേ സര്‍വം' എന്ന് നളചരിതം ആട്ടക്കഥയില്‍ ഉണ്ണായിവാര്യര്‍. മരണത്തെത്തുടര്‍ന്നുള്ള ആശൗചം, പുല എന്നിങ്ങനെയും അര്‍ഥമുണ്ട്. കൂടാതെ ആപത്ത്, കഷ്ടത, ദൗര്‍ഭാഗ്യം എന്നൊക്കെയും അര്‍ഥം. ഒരു അസുരന്റെ പേരാണ് അഘന്. പൂതനയുടെയും…