Archives for News - Page 12
ഹോക്കി പുരസ്‌കാരം വിവേക് സാഗറിനും ലല്‍രംസിയാമിക്കും
സ്വിറ്റ്‌സര്‍ലന്‍ഡ്: ഹോക്കിയിലെ 2019ലെ യുവ പ്രതിഭകള്‍ക്കുള്ള പുരസ്‌കാരം ഇന്ത്യന്‍ താരങ്ങളായ വിവേക് സാഗര്‍ പ്രസാദിനും (19) ലല്‍രംസിയാമിക്കും (19). ലോക ഹോക്കി ഫെഡറേഷനാണ് (എഫ്‌ഐഎച്ച്) പുരസ്‌കാരം നല്‍കുന്നത്.
സെറ-വനിത ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു
സെറ-വനിത ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മോഹന്‍ലാലിന്. 'ലൂസിഫറിലെ' അഭിനയത്തിനാണു പുരസ്‌കാരം. പ്രതി പൂവന്‍കോഴിയിലെ അഭിനയ മികവിനു മഞ്ജു വാരിയര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. 'ലൂസിഫറിന്' പൃഥ്വിരാജ് മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി. കുമ്പളങ്ങി നൈറ്റ്‌സ് ആണു…
ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ലോസ് ആഞ്ചല്‍സ്: 92-ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം വാക്കിന്‍ ഫീനിക്‌സ് സ്വന്തമാക്കി. ജോക്കര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. റെനി സെല്‍വഗര്‍(ജൂഡി) ആണ് മികച്ച നടി. നടിയും ഗായികയുമായ ജൂഡിയുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ചതിനാണ് റെനി സെല്‍വഗറിന് മികച്ച…
സെന്‍ട്രല്‍ ബാങ്കര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ശക്തികാന്ത ദാസിന്
ഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ 2020ലെ ഏഷ്യപസഫിക് 'സെന്‍ട്രല്‍ ബാങ്കര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം. ലണ്ടന്‍ ആസ്ഥാനമായുള്ള 'ദി ബാങ്കര്‍' മാസികയാണ് പുരസ്‌കാരം നല്‍കുന്നത്. ആവര്‍ത്തിച്ചുള്ള സാമ്പത്തിക മാന്ദ്യവും 2019ല്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് അഞ്ച് തവണ…
കുട്ടികളുടെ ദേശീയ ധീരതാ അവാര്‍ഡ്
തിരുവനന്തപുരം: കുട്ടികളുടെ ദേശീയധീരതാ പുരസ്‌കാരത്തില്‍ കേരളത്തിന് മൂന്നു ബഹുമതികള്‍. മൂന്നും കോഴിക്കോട് സ്വദേശികള്‍ക്ക്. ഏറ്റവുംവലിയ ബഹുമതിയായ ഭരത് അവാര്‍ഡ് കോഴിക്കോട് രാമനാട്ടുകര തോട്ടുങ്ങലില്‍ കെ. ആദിത്യയ്ക്കുലഭിച്ചു. ഓടിക്കൊണ്ടിരിക്കെ കത്തുന്ന ബസില്‍നിന്ന് 20 പേരുടെ ജീവന്‍ രക്ഷിച്ചതിനാണ് ആദിത്യയ്ക്ക് പുരസ്‌കാരം. ഈ അവാര്‍ഡിന്റെ…
ബഷീര്‍ അവാര്‍ഡ് ടി. പത്മനാഭന്
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ 12ാമത് ബഷീര്‍ അവാര്‍ഡ് ടി. പത്മനാഭന്റെ 'മരയ' എന്ന കഥാസമാഹാരത്തിന്. 50,000 രൂപയും പ്രശസ്തിപത്രവും സി. എന്‍. കരുണാകരന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡോ.എം തോമസ് മാത്യു, കെ.സി. നാരായണന്‍, ഡോ.…
ഹരിത കേരള മിഷന്‍ അവാര്‍ഡ് ചേമഞ്ചേരി പഞ്ചായത്തിന്
സര്‍ക്കാരിന്റെ ഹരിത കേരള മിഷന്‍ അവാര്‍ഡ് കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്തിന്. 3 ലക്ഷം രൂപയാണ് സമ്മാനം. കൃഷി, ജലസംരക്ഷണം, ശുചിത്വം എന്നിവയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനമാണ് പുരസ്‌കാരം നേടിക്കൊടുത്തത്. തരിശായിക്കിടന്ന 56 ഏക്കര്‍ പാടശേഖരങ്ങളില്‍ നെല്‍ക്കൃഷി ഇറക്കിയിരുന്നു. കര്‍ഷകര്‍ക്ക് ഏക്കറിനു…
ദേശീയ ഫ്‌ളോറന്‍സ് നൈറ്റിങ് ഗേല്‍ നഴ്‌സസ് പുരസ്‌കാരം ലിനിക്ക്
ദേശീയ ഫ്‌ളോറന്‍സ് നൈറ്റിങ് ഗേല്‍ നഴ്‌സസ് പുരസ്‌കാരം ലിനിക്ക് വേണ്ടി ഭര്‍ത്താവ് മരണാനന്തര ബഹുമതിയായി ഏറ്റുവാങ്ങി.നിപാ ബാധ ഉണ്ടായപ്പോള്‍ ജീവന്‍ കൂസാക്കാതെ കേരളത്തിലെ ലിനി നടത്തിയ ആതുര സേവനം എക്കാലത്തും ലോകത്തിന് മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അവര്‍ നടത്തിയ ത്യാഗത്തിന്…
മെസ്സിക്ക് ബലോന്‍ ദ് ഓര്‍ പുരസ്‌കാരം
പാരിസ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും മോഡ്രിച്ചിന്റെയും കൈകളില്‍ മൂന്നുവര്‍ഷം മാറിമറിഞ്ഞ ബലോന്‍ ദ് ഓര്‍ പുരസ്‌കാരം വീണ്ടുമൊരിക്കല്‍ കൂടി ലയണല്‍ മെസ്സിക്കു സ്വന്തം. ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക നല്‍കുന്ന ലോക ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം ആറാം തവണയും സ്വന്തമാക്കിയതോടെ മെസ്സി ചിരവൈരിയായ ക്രിസ്റ്റ്യാനോയെ പിന്നിലാക്കുകയും…
നാവികസേനയുടെ ഗരുഡ അവാര്‍ഡ് സനേഷിന്
കൊച്ചി: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കൊച്ചി ബ്യൂറോയിലെ സീനിയര്‍ ന്യൂസ് ഫോട്ടോഗ്രാഫറായ എ സനേഷിനാണ് നാവികേസനയുടെ ഗരുഡ അവാര്‍ഡ്. എറണാകുളം പ്രസ് ക്ലബും ദക്ഷിണ നാവികസേനയും സംയുക്തമായി സംഘടിപ്പിക്കുന്ന പത്താമത് സൈനിക ഫോട്ടോപ്രദര്‍ശനം എറണാകുളം സെന്റര്‍ സ്‌ക്വയര്‍ മാളില്‍ നടന്നുവരിയാണ്.…