Archives for News - Page 18
ബുക്കര്‍ പുരസ്‌കാരം മാര്‍ഗരറ്റ് അറ്റ്‌വുഡിനും ബെര്‍നഡൈന്‍ ഇവരിസ്‌റ്റോയ്ക്കും
ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരത്തിന് കനേഡിയന്‍ എഴുത്തുകാരിയായ മാര്‍ഗരറ്റ് അറ്റ്‌വുഡും ബ്രിട്ടീഷ് എഴുത്തുകാരി ബെര്‍നഡൈന്‍ ഇവരിസ്‌റ്റോയുമാണ് ബുക്കര്‍ പ്രൈസിന് അര്‍ഹരായത്. ഒരിക്കലും പുരസ്‌കാരം പങ്കിടരുതെന്ന ബുക്കര്‍ പ്രൈസ് നിയമാവലി മറികടന്നാണ് വിധികര്‍ത്താക്കള്‍ ഇത്തവണ പുരസ്‌കാരം രണ്ടുപേര്‍ക്കായി നല്‍കിയത്. സമ്മാനത്തുകയായ 50000 പൗണ്ട്(ഏകദേശം…
കിഷോര്‍ കുമാര്‍ പുരസ്‌കാരം പ്രിയദര്‍ശന്
മലയാള സിനിമയുടെ പ്രിയ സംവിധായകന്‍ പ്രിയദര്‍ശനെ തേടി മറ്റൊരു അമൂല്യ നേട്ടം. മധ്യപ്രദശ് സര്‍ക്കാരിന്റെ പരമോന്നത ബഹുമതികളിലൊന്നായ കിഷോര്‍ കുമാര്‍ പുരസ്‌കാരം പ്രിയദര്‍ശന്. ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. തെന്നിന്ത്യയില്‍ നിന്നും ഇതാദ്യമായാണ് ഒരു പ്രതിഭയെ തേടി ഈ…
സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി
2019 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഏതോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. എറിത്രിയയുമായി സമാധാന കരാര്‍ ഉണ്ടാക്കിയതിനാണ് പുരസ്‌കാരം. രണ്ട് ദശകത്തിലേറെ സംഘര്‍ഷത്തിലായിരുന്ന എതോപ്യയ്ക്കും എറിത്രിയയ്ക്കുമിടയില്‍ അബി അഹമ്മദ് അലി മുന്‍കൈയെടുത്താണ് സമാധാന ചര്‍ച്ചകള്‍ നടന്നത്. എമ്പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ട…
ഓള്‍ഗയ്ക്കും പീറ്ററിനും സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം
2018 2019 വര്‍ഷങ്ങളിലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പീറ്റര്‍ ഹാന്‍ഡ്‌കെയും ഓള്‍ഗ തുകാര്‍സുകുമാണ് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. അതിര്‍ത്തികള്‍ മറികടക്കുന്ന സമഗ്രതയ്ക്കും രചന ഭാവനയുമാണ് പോളിഷ് എഴുത്തുകാരി ഓള്‍ഗ തുകാര്‍സുകിനെ 2018ലെ നൊബേല്‍ സമ്മാനത്തിന് അര്‍ഹയാക്കിയത്. ആസ്ട്രിയന്‍ എഴുത്തുകാരന്‍…
ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിന് കേരളത്തിന്റെ ആദരം
തിരുവനന്തപുരം: ബാഡ്മിന്റണിലെ ലോകചാമ്പ്യന്‍ പി.വി. സിന്ധുവിന് കേരളം പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി. സംസ്ഥാന കായിക വകുപ്പും കേരള ഒളിമ്പിക് അസോസിയേഷനും സംയുക്തമായി നടത്തിയ സ്വീകരണ പരിപാടിക്ക് തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്രേഡിയമാണ് വേദിയായത്. ഇന്നലെ ഉച്ചയ്ക്ക് 2ന് സെന്‍ട്രല്‍ സ്‌റ്രേഡിയത്തില്‍…
വയലാര്‍ അവാര്‍ഡ് ഡോ. പുതുശ്ശേരി രാമചന്ദ്രന്
തിരുവനന്തപുരം: വയലാര്‍ രാമവര്‍മ സാംസ്‌കാരിക വേദിയുടെ വയലാര്‍ അവാര്‍ഡ് ഡോ. പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥയായ തിളച്ച മണ്ണില്‍ കാല്‍നടയായി എന്ന ഗ്രന്ഥത്തിന്. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കവി പി നാരായണക്കുറുപ്പ്, ഡോ. എംആര്‍ തമ്ബാന്‍, എംആര്‍ ജയഗീത,…
രസതന്ത്രത്തിനുളള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു
രസതന്ത്രത്തിനുളള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നത് മൂന്ന് പേരാണ്. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ജോണ്‍ ബി. ഗുഡ്ഇനഫ്, എം. സ്റ്റാന്‍ലി വിറ്റിങ്ഹാം എന്നിവര്‍ക്കും ജാപ്പനീസ് ശാസ്ത്രജ്ഞന്‍ അകിര യോഷിനോയ്ക്കുമാണ് പുരസ്‌കാരം. ലിഥിയം അയോണ്‍ ബാറ്ററി വികസിപ്പിച്ചതിനാണ് മൂവരും പുരസ്‌കാരത്തിന്…
വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പങ്കിട്ട് മൂന്ന് ഗവേഷകര്‍
വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം കാന്‍സര്‍ ചികിത്സയെ സഹായിക്കുന്ന കണ്ടുപിടുത്തത്തിന് പങ്കിട്ടത് മൂന്ന് ഗവേഷകര്‍. അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് ഗവേഷകര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. അമേരിക്കന്‍ ഗവേഷകരായ വില്യം കീലിന്‍, ഗ്രെഗ് സമെന്‍സ, ബ്രിട്ടീഷ് ഗവേഷകനായ പീറ്റര്‍ റാറ്റ്ക്ലിഫ് എന്നിവരാണ്…
രൈക്വഋഷി പുരസ്‌കാരം മനു മാസ്റ്റര്‍ക്ക്
കോഴിക്കോട്: ഈ വര്‍ഷത്തെ ഇന്ത്യന്‍ റെയ്കി അസോസിയേഷന്റെ 11ാമത് 'രൈക്വഋഷി' പുരസ്‌കാരം വിശ്രുത നര്‍ത്തകി പദ്മശ്രീ ചിത്രാ വിശ്വേശരന്റെ ഏക ശിഷ്യന്‍ നാട്യാചാര്യനും ഉപാസകനുമായ കൊടുങ്ങല്ലൂര്‍ സ്വദേശി മനു മാസ്റ്റര്‍ എന്ന പി.എസ്. അബ്ദുള്‍ മനാഫിന്. ആര്‍ട്ടിസ്റ്റ് മദനന്‍ രൂപകല്പ്പന ചെയ്ത…
വിടി കുമാരന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് വിതയ്ക്കുന്നവന്റെ ഉപമ എന്ന നാടകത്തിന്
വിടി കുമാരന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് കെവി ശരത്ചന്ദ്രന്റെ വിതയ്ക്കുന്നവന്റെ ഉപമ എന്ന നാടക കൃതിക്ക്. ഹത്യ, വിതയ്ക്കുന്നവന്റെ ഉപമ എന്നീ രണ്ട് പ്രക്ഷേപണ നാടകങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഒക്ടോബര്‍ പത്തിന് കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന വിടി കുമാരന്‍ അനുസ്മരണ…