Archives for News - Page 19

Keralam

പ്രവാസകൈരളി സാഹിത്യപുരസ്‌കാരം എം.എന്‍. കാരശ്ശേരിക്ക്

2019ലെ പ്രവാസകൈരളി സാഹിത്യപുരസ്‌കാരം സാഹിത്യകാരന്‍ ഡോ. എം.എന്‍. കാരശ്ശേരിയുടെ തിരഞ്ഞെടുത്ത സാഹിത്യലേഖനങ്ങള്‍ എന്ന കൃതിക്ക്. മലയാളവിഭാഗം സാഹിത്യ ഉപസമിതിയാണ് പുരസ്‌കാരാര്‍ഹമായ കൃതി തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കാലിക്കറ്റ് സര്‍വകലാശാല മലയാളവിഭാഗം മേധാവിയായി വിരമിച്ച ഡോ.…
Continue Reading
Featured

എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാ കൃത്തുമായ ആനന്ദിന്. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. വൈശാഖന്‍ അധ്യക്ഷനായ സമതിയാണ് പുരസ്‌കാര ജേതാവിനെ…
Continue Reading
Featured

എന്‍. രാമചന്ദ്രന്‍ പുരസ്‌കാരം ഐ.എം. വിജയന്

തിരുവനന്തപുരം: എന്‍. രാമചന്ദ്രന്‍ പുരസ്‌കാരം ഫുട്‌ബോള്‍ താരം ഐ.എം. വിജയന്. 50000 രൂപയാണ് സമ്മാന തുക. മാധ്യമപ്രവര്‍ത്തകന്‍ എന്‍. രാമചന്ദ്രന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ സമഗ്രസംഭാവന പുരസ്‌കാരമാണ് എന്‍. രാമചന്ദ്രന്‍ പുരസ്‌കാരം. നവംബര്‍ നാലിനു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മാനിക്കും.
Continue Reading
Featured

ഭരണഭാഷാ പുരസ്‌കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 2019ലെ ഭരണഭാഷാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച രീതിയില്‍ ഭരണഭാഷാമാറ്റപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വകുപ്പിനും ജില്ലയ്ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. റവന്യൂ വകുപ്പ് മികച്ച വകുപ്പിനുള്ള പുരസ്‌കാരത്തിനര്‍ഹമായി. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. മികച്ച ജില്ലയായി കണ്ണൂരിനെ തിരഞ്ഞെടുത്തു. 20,000…
Continue Reading
Featured

പത്താം ക്ലാസുകാരി തിരക്കഥാകൃത്താകുന്നു…

പത്താം ക്ലാസുകാരി എഴുതിയ കഥ മലയാളത്തില്‍ ചലച്ചിത്രമാകുന്നു. മയ്യില്‍ ഇടൂഴി മാധവന്‍ നമ്ബൂതിരി സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ഈ മിടുക്കി. ദേവിക എസ്.ദേവ് ആദ്യമായി എഴുതിയ കഥയാണ് സിനിമയാകുന്നത്. ദേവികയുടെ 'തിരിച്ചറിവ്' എന്ന കഥയെ അടിസ്ഥാനമാക്കിയാണ് 'വെളുത്ത മധുരം'…
Continue Reading

ഉള്ളൂര്‍ അവാര്‍ഡ് കവിതകള്‍ ക്ഷണിച്ചു

കോഴിക്കോട്: മഹാകവി ഉള്ളൂര്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ ഉള്ളൂര്‍ അവാര്‍ഡിന് കവിതകള്‍ ക്ഷണിച്ചു. 2017,18,19 വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കവിതാപുസ്തകത്തിന്റെ മൂന്ന് കോപ്പികള്‍ നവംബര്‍ 30നു മുന്‍പായി ആറ്റക്കോയ പള്ളിക്കണ്ടി,എമിറേറ്റ് ബില്‍ഡിങ്, കല്ലായി റോഡ്, കോഴിക്കോട്-673002 എന്ന വിലാസത്തില്‍ അയയ്ക്കണം.…
Continue Reading

ആര്‍.പങ്കജാക്ഷന്‍ നായര്‍ അവാര്‍ഡ് കൃതികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: ആറ്റിങ്ങല്‍ ആര്‍.പങ്കജാക്ഷന്‍ നായര്‍ സ്മാരക അക്ഷരശ്രീ പുരസ്‌കാരത്തിന് അധ്യാപകരില്‍ നിന്നും കൃതികള്‍ ക്ഷണിച്ചു.2018 ജനുവരിക്കും 2019 നവംബര്‍ 10നകം രചിക്കപ്പെട്ട കവിതാ സമാഹാരങ്ങളുടെ നാലു പകര്‍പ്പുകള്‍ ദേവന്‍ പകല്‍ക്കുറി, എഇആര്‍എ 140, തിരുമല പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ നവംബര്‍…
Continue Reading

സൈബര്‍ സുരക്ഷ പുരസ്‌കാരം അഫ്‌സലിന്

ബംഗളുരു: ഓപ്പണ്‍ ഐഡിയോ, എച്ച്പിയുടെ ഹ്യൂലറ്റ് ഫൗണ്ടേഷന്‍ എന്നിവ സംഘടിപ്പിച്ച രാജ്യാന്തര സൈബര്‍ സുരക്ഷാ മത്സരത്തില്‍ മികച്ച ആശയത്തിനുള്ള പുരസ്‌കാരം കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി സി.എം.കെ.അഫ്‌സലിന്. പുരസ്‌കാര തുക 5 ലക്ഷം രൂപയാണ്. മാട്ടൂല്‍ സിഎംകെ ഹൗസില്‍ അബ്ദുല്‍ ഖാദറിന്റെയും അഫ്‌സത്തിന്റെയും…
Continue Reading
Keralam

വിധിയുടെ വിളയാട്ടത്തില്‍ തളരാതെ മുന്നോട്ട്…

കുഞ്ഞുനാള്‍ മുതലേ പന്തുകളെ സ്‌നേഹിച്ച അജിത്ത് കുമാര്‍ വലുതായപ്പോള്‍ വോളിബോള്‍ കളിക്കാരനായി. 2007ല്‍ റെയില്‍വേ പോലീസില്‍ ജോലിലഭിച്ചു. റെയില്‍വേ പോലീസിന്റെ പ്രധാന കൗണ്ടര്‍ അറ്റാക്കറായി തിളങ്ങിനില്‍ക്കുന്ന സമയത്താണ് അജിത്തിന്റെ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് കൊണ്ട് ആ ദുരന്തം എത്തിയത്. ഒരു വാഹനാപകടത്തില്‍ സുഷുമ്‌നാനാഡിക്ക്…
Continue Reading
Featured

പ്രോഗ്രസ്സീവ് ഫൗണ്ടേഷന്‍ മാധ്യമ പുരസ്‌കാരം

മലപ്പുറം: മികച്ച ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ക്കുള്ള മാധ്യമ പുരസ്‌കാരം ഫഖ്‌റുദ്ധീന്‍ പന്താവൂരിന്. പൊന്നാനിയിലെ ഇടതുപക്ഷ സാംസ്‌കാരിക കൂട്ടായ്മയായ പ്രോഗ്രസ്സീവ് ഫൗണ്ടേഷനാണ് മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചത്. 2007 മുതല്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങിയ ഫഖ്‌റുദ്ധീന് 2015ല്‍ സംസ്ഥാന കലോത്സവത്തിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ മാധ്യമ…
Continue Reading