Archives for News - Page 19
മികച്ച നടന്‍ ജയസൂര്യ
ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് സിന്‍സിനാറ്റിയില്‍ മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയ്ക്ക്. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ജയസൂര്യയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. 2018 ല്‍ പുറത്തിറങ്ങിയ ഞാന്‍ മേരിക്കുട്ടിയില്‍ മേരിക്കുട്ടി എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത്. സാമൂഹിക…
ഇന്ത്യാ പ്രസ്സ് ക്ലബ് മികച്ച മാധ്യമപ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് റീനാ നൈനാന്
ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏറ്റവും മികച്ച മുഖ്യാധാര മാധ്യമപ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് റീന നൈനാന്. റീനാ നൈനാന്‍ ഫോക്‌സ് ന്യൂസിനു വേണ്ടി ഇറാഖ് യുദ്ധം റിപ്പോര്‍ട്ട് ചെയ്തിരുന്നത് വളരെയധികം ജനശ്രദ്ധ നേടിയിരുന്നു . ഡോക്ടര്‍ ക്യഷ്ണ കിഷോര്‍ ചെയര്‍മാനായുള്ള…
മികച്ച എന്‍ജിനീയര്‍ പ്രീതാ നമ്പ്യാര്‍
ന്യൂജേഴ്‌സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മികച്ച എന്‍ജിനീയര്‍ക്കുള്ള അവാര്‍ഡ് ലോകത്തെ ഏറ്റവും വലിയ ട്രാന്‍സ്‌പ്പോര്‍ട്ടേഷന്‍ ഏജന്‍സിയായ എംടിഎ ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിട്ടിയുടെ അസിസ്റ്റന്റ് ഓഫീസര്‍ പ്രീതാ നമ്പ്യാര്‍ക്ക്. കേരള എന്‍ജിനീയറിങ്ങ് അസോസിയേഷന്‍ സജീവ പ്രവര്‍ത്തകയായ പ്രീത…
ഇന്ത്യ പ്രസ്സ് ക്ലബ് ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് ഡോ:സാറാ ഈശോക്ക്
ന്യൂജഴ്‌സി: ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് ആരോഗ്യ സേവന രംഗത്ത് തന്റെ ജീവിതം ഉഴിഞ്ഞു വച്ച ഡോ: സാറാ ഈശോക്ക്. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ മാധ്യമ കോണ്‍ഫറന്‍സില്‍ ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് ഡോ: സാറാ…
ഇന്ന് ഒക്ടോബര്‍ 2 ഗാന്ധി ജയന്തി
രാഷ്ട്രപിതാവിന്റെ സ്മരണയില്‍ രാജ്യം ഇന്ന് ഗാന്ധി ജയന്തി ആഘോഷിക്കുന്നു. മഹാത്മാഗാന്ധിയുടെ നൂറ്റി അമ്ബതാം ജന്മദിനം. ഗാന്ധിജിയോടുള്ള ബഹുമാനാര്‍ത്ഥം ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായാണ് ആചരിക്കുന്നത്. 1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. അഹിംസയിലൂടെയും സത്യഗ്രഹമെന്ന…
എമ്മി പുരസ്‌കാരങ്ങള്‍…
ടെലിവിഷന്‍ രംഗത്തെ രാജ്യാന്തരപുരസ്‌കാരമായ എമ്മി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഫഌബാഗിലെ പ്രകടനത്തിന് മികച്ച നടി കോമഡി, എഴുത്തുകാരി, പുരസ്‌കാരങ്ങള്‍ നേടി ഫോബ് വാലര്‍ ബ്രിഡ്ജ് തിളങ്ങി. എച്ച് ബി ഒ പരമ്പര ഗെയിം ഓഫ് ത്രോണ്‍സിലെ ടിരിയന്‍ ലാനിസ്റ്റര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച…
സിഫിയക്ക് നീര്‍ജ ഭാനോട്ട് പുരസ്‌കാരം
നീര്‍ജ ഭാനോട്ട് പുരസ്‌കാരം ചിതല്‍ എന്നറിയപ്പെടുന്ന സിഫിയ ഹനീഫിന്. ഒന്നരലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സ്വന്തം ജീവന്‍ ത്യജിച്ച് യാത്രക്കാരെ തീവ്രവാദികളില്‍ നിന്നും രക്ഷിച്ച എയര്‍ഹോസ്റ്റസ് നീര്‍ജ ഭാനോട്ടിന്റെ സ്മരണക്കായി 1990ലാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്. പാന് അമേരിക്ക…
പ്രിയ ഗായിക രാധിക തിലക് ഓര്‍മ്മയായിട്ട് 4 വര്‍ഷം..
മലയാളത്തിന്റെ പ്രിയ ഗായികയായിരുന്നു രാധിക തിലക് ലോകത്തോട് വിട പറഞ്ഞിട്ട് നാലുവര്‍ഷം. 2015 സെപ്റ്റംബര്‍ 20നായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മലയാളികളുടെ പ്രിയ ഗായിക അന്തരിച്ചത്. 70ലധികം ചലച്ചിത്രഗാനങ്ങള്‍ രാധിക ആലപിച്ചിട്ടുണ്ട്. രോഗമെത്തിയതോടെ സംഗീതരംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്നു രാധിക. മെക്കാനിക്കല്‍…
ഫുക്കുവോക്ക ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം
വസന്ത് എസ് സായ് സംവിധാനം ചെയ്ത 'ശിവരഞ്ജിനിയും ഇന്നും സില പെണ്‍കുട്ടികളും' എന്ന ചിത്രത്തിന് ജപ്പാനിലെ ഫുക്കുവോക്ക ഫിലിം ഫെസ്റ്റിവലില്‍ നിന്നും മികച്ച സിനിമയ്ക്കുള്ള അവാര്‍ഡിന് അര്‍ഹമായി. നടി പാര്‍വതി തിരുവേത്താണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍…
പി കെ പരമേശ്വരന്‍നായര്‍ പുരസ്‌കാരവും ഗുപ്തന്‍നായര്‍ പുരസ്‌കാരവും: ഗ്രന്ഥങ്ങള്‍ ക്ഷണിക്കുന്നു
തിരുവനന്തപുരം: പി.കെ. പരമേശ്വരന്‍നായര്‍ സ്മാരട്രസ്റ്റിന്റെ 2019 -ലെ പി കെ സ്മാരകജീവ ചരിത്രപുരസ്‌കാരത്തിനും (ഇരുപതിനായിരം രൂപയും പ്രശസ്തിഫലകവും) ഗുപ്തന്‍നായര്‍ സ്മാരക സാഹിത്യ നിരൂപണഗ്രന്ഥപുരസ്‌കാരത്തിനും (പതിനായിരം രൂപയും പ്രശസ്തിഫലകവും) ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു. 2013 ഡിസംബര്‍ 31 -നും 2019 ജനുവരി 1 -നും…