തിരുവനന്തപുരം: സ്വാതി-പി.ഭാസ്‌കരന്‍ ഗാനസാഹിത്യ പുരസ്‌കാരം പിരപ്പന്‍കോട് മുരളിക്ക്. 25000 രൂപയാണ് പുരസ്‌കാരം. ശ്രീകുമാരന്‍ തമ്പി ചെയര്‍മാനായ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. നവംബര്‍ 24ന് വൈകിട്ട് 5 മണിക്ക് കേസരി ഹാളില്‍ വി.എം. സുധീരന്‍ പുരസ്‌കാരം സമ്മാനിക്കും. കവി, ഗാനരചയിതാവ്, നാടകകൃത്ത്, ഗ്രന്ഥശാലാപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് പിരപ്പന്‍കോട് മുരളി.