ശങ്കരാചാര്യർ കല്പിച്ച കുല ക്രമ വിവരം: 

പട ജയിച്ചിരിക്കും കാലം ശ്രീമഹാദേവന്റെ പുത്രനായി എത്രയും പ്രസിദ്ധനായിട്ടു ഒരു ദിവ്യനുണ്ടായി, അതാർ പിന്നെ ശങ്കരാചാര്യർ ആയതു. അതുണ്ടായതു ഏതുപ്രകാരം എന്നു കേട്ടുകൊൾക ഒരു ബ്രാഹ്മണസ്ത്രീക്ക് വൈധവ്യം ഭവിച്ചശേഷം അടുക്കള ദോഷം ശങ്കിച്ചു നില്ക്കുംകാലം അവളെ പുറന്നീക്കി വെച്ചു ശ്രീ മഹാദേവൻ വന്നുല്പാദിക്കയും ചെയ്തു. ഭഗവാന്റെ കാരുണ്യത്താൽ അവൾക്ക് പുത്രനായി വന്നവതരിച്ചു. ശൃംഗെരി ശങ്കരാചാര്യർ അവൻ വിദ്യ കുറഞ്ഞൊന്നു പഠിച്ചകാലം തന്റെ അമ്മ മരിച്ച വാറെ, ആ ഊഴത്തിൽ ക്രിയകൾക്ക് ബ്രാഹ്മണർ എത്തായ്കകൊണ്ടു തന്റെ ഗൃഹത്തിങ്കൽ ഹോമകുണ്ഡം ചമച്ചു മേലേരി കൂട്ടി അഗ്നിയെ ജ്വലിപ്പിച്ചു ശവം ഛേദിച്ചു ദഹിപ്പിച്ചിരിക്കുന്നു. അനന്തരവൻ ചെയ്യേണ്ടും ക്രിയകൾ ശൂദ്രനെ കൊണ്ടു ബ്രാഹ്മണടുത്തവനെക്കൊണ്ടു ചെയ്യിപ്പിച്ചു. അങ്ങിനെ താൻ ദഹിപ്പിക്കകൊണ്ടു ബ്രാഹ്മണൻ കൂടാതെ ശൂദ്രനും ഒരു ക്രിയയില്ല; ശൂദ്രൻ കൂടാതെ ബ്രാഹ്മണന്നും ഒരു ക്രിയയില്ല എന്നു കല്പിച്ചു, ശങ്കരാചാര്യ വിദ്യ അനേകം ഉണ്ടായവാറെ അവന്നു ശരി മറ്റാരുമില്ല ബ്രാഹ്മണരും നിൽക്കാതെ ആയി. സകല വിദ്യകളും ഗ്രഹിച്ചു പ്രസിദ്ധനായി സജ്ഞ പീഠം ഏറി ഇരിക്കുംകാലം ഗോവിന്ദസന്യാസിയുടെ നിയോഗത്താൽ കേരളഭൂമിയിങ്കലെ അവസ്ഥാ ൨൪000 ഗ്രന്ഥമാക്കി ചമച്ചു. ൬൪ ഗ്രാമത്തെയും വരുത്തി അടുക്കും ആചാരവും നീതിയും നിലയും കുലഭേദങ്ങളും മദയും യഥാക്രമവും എച്ചിലും വീഴ്പും തീണ്ടലും കുളിയും കുഴി വരഞ്ഞ് നീർ കോരുവാനും കലം വരഞ്ഞ് വെച്ചുണ്മാനും അവരവ ഓരോരൊ പ്രവൃത്തികളും ആചാരങ്ങളും ഭാഷകളും അതാത് കലത്തിന്നു തക്കവണ്ണം കല്പിക്കയും ചെയ്തു. നാലു വകൊണ്ടു ൧൮ കുലം ആക്കി അതുകൊണ്ടു ൬൮ കുലവ എന്നും ൭൨ കുലം എന്നും കല്പിച്ചു.

അപ്പറയുന്ന കുലപ്പേരുകൾ വെവ്വേറെ കേട്ടുകൊൾക; ബ്രാഹ്മണാദി നാലു വമുള്ളത തന്നെ അനേകം പേരുണ്ടു ബ്രാഹ്മണരിൽ തന്നെ അനേകം പേരുണ്ടു. ഓത്തന്മാർ, മന്ത്രവാദികൾ, സ്മാന്മാർ ശാസ്ത്രാംഗക്കാർ, പിതൃകക്കാർ ഗ്രന്ഥികൾ, ജ്യോതിഷക്കാർ, ഷാരികൾ, വ്യാകരണക്കാർ, ശാന്തിക്കാർ ശാസ്ത്രികൾ, വേദാന്തികൾ, വൈദികന്മാർ, ഗൃഹസ്ഥന്മാർ, സന്ന്യാസികൾ. ബ്രാഹ്മണ സ്ത്രീകൾ അകത്തുനിന്നു പുറപ്പെടാതെ ഇരിക്കുന്നനവരാകകൊണ്ടു അന്തനങ്ങൾ എന്നും അകത്തമ്മമാർ എന്നും പേരായി. ബ്രാഹ്മണരുടെ ബാലന്മാർ ഉണ്ണി എന്നും ബാലമാർ തങ്ങപ്പിള്ളമാർ എന്നും പറയുന്നു. ആവത്തിങ്കൽ നിന്നുവന്ന ബ്രാഹ്മണർ നമ്പൂതിരിമാർ നമ്പൂരിപ്പാടു എമ്പ്രാന്മാർ എമ്പ്രാന്തിരി എന്നും അവരിൽ പ്രമാണികളെതിരുമുൽപാടന്മാർ എന്നും ഭട്ടത്തിരിപ്പാടെന്നും വന്ദനാപറയുന്നു. ഓരൊ യാഗാദി കളെ ചെയ്കകൊണ്ടു, സോമാതിരിമാർ അഗ്നിഹോത്രികൾ എന്നിങ്ങിനെ ചൊല്ലുന്നു. പരദേശബ്രാഹ്മണർ ഭട്ടന്മാർ പട്ടർ തന്നെ. ഇവർ വൈദികന്മാർ നമ്പിടിക്ക ഓത്തില്ലായ്കകൊണ്ടു മുക്കാൽ ബ്രാഹ്മണൻ അതിൽ പ്രമാണികക്കാട്ട് കാരണപ്പാടു എന്ന നമ്പിടി ആയുധം എടുത്ത അകമ്പടി ചെയ്ത പിതൃപൂജെക്ക് ദയും സ്രുവവും ചമതക്കോലും വരുത്തിയ വെങ്ങനാട്ടിൽ നമ്പിടി ബ്രാഹ്മണ സഭയിൽ ഒന്നിച്ച ആവണപ്പലക ഇട്ടിരിക്കുന്ന പ്രഭു ഇതിൽ താണതു കറുകനമ്പിടി നമ്പിടിക്ക് മരുമക്കത്തായം ഉണ്ടു. പിന്നെ അന്തരാളത്തിൽ ഉള്ളവർ, അമ്പലവാസികൾ ശൂദ്രങ്കൽ നിന്നു കരേറിയവർ ബ്രാഹ്മണങ്കൽ നിന്നു കിഴിഞ്ഞവർ. അതിൽ പൊതുവാന്മാർ രണ്ടു വകക്കാർ: അകപ്പൊതുവാൾ ശിവബലിക്ക് തിടമ്പുഎഴുന്നെള്ളിക്ക, ദേവസ്വം ക്ഷേത്രം ദേവനേയും പരിപാലിച്ചു സൂക്ഷിക്ക. സോമാനം കഴുക പുറപ്പൊതുവാൾ വഴിപാടു വാങ്ങി കൊടുക്ക, ഇല വിറകു പാൽ തേൻ നെയ്യിത്യാദി ഒരുക്കുക. ഭഗവതി സേവയിൽ ശക്തിപൂജ ചെയ്യുന്നവർക്കു പിടാരന്മാർ പിഷാരകന്മാർ എന്നും അടിയാന്മാര അടിമൾ എന്നും ഓരൊ പേരുണ്ടു. പുഷ്പകൻ നമ്പിയച്ചനും ദേവന്നു പൂകൊടുക്ക, മാലകെട്ടുക, ക്ഷേത്രപ്രവൃത്തി ചെയ്തു കൊള്ളുക, അവന്റെ ഭാർയ്യക്ക് ബ്രാഹ്മിണി എന്നു പേർ. ഗൃഹത്തെ പൂമഠം എന്നും പാദോദകം എന്നും അവനെ പൂനമ്പി എന്നും ചൊല്ലുന്നു.