ദശകം അറുപത്തിയേഴ്

67.1 സ്ഫുരത്പരാനന്ദരസാത്മകേന ത്വയാ സമാസാദിതഭോഗലീലാഃ അസീമമാനന്ദഭരം പ്രപന്നാ മഹാന്തമാപുർമദമംബുജാക്ഷ്യഃ

67.2 നിലീയതേƒസൗ മയി മയ്യമായം രമാപതിർവിശ്വമനോഭിരാമഃ ഇതിസ്മ സർവാഃ കലിതാഭിമാനാ നിരീക്ഷ്യ ഗോവിന്ദ തിരോഹിതോƒഭൂഃ

67.3 രാധാഭിധാം താവദജാതഗർവാമതിപ്രിയാം ഗോപവധൂം മുരാരേ ഭവാനുപാദായ ഗതോ വിദൂരം തയാ സഹ സ്വൈരവിഹാരകാരീ

67.4 തിരോഹിതേƒഥ ത്വയി ജാതതാപാഃ സമം സമേതാഃ കമലായതാക്ഷ്യഃ വനേ വനേ ത്വാം പരിമാർഗയന്ത്യോ വിഷാദമാപുർഭഗവന്നപാരം

67.5 ഹാ ചൂത ഹാ ചമ്പക കർണികാര ഹാ മല്ലികേ മാലതി ബാലവല്ല്യഃ കിം വീക്ഷിതോ നോ ഹൃദയൈകചോര ഇത്യാദി താസ്ത്വത്പ്രവണാ വിലേപുഃ

67.6 നിരീക്ഷിതോƒയം സഖി പങ്കജാക്ഷഃ പുരോ മമേത്യാകുലമാലപന്തീ ത്വാം ഭാവനാചക്ഷുഷി വീക്ഷ്യ കാചിത്താപം സഖീനാം ദ്വിഗുണീചകാര

67.7 ത്വദാത്മികാസ്താ യമുനാതടാന്തേ തവാനുചക്രുഃ കില ചേഷ്ടിതാനി വിചിത്യ ഭൂയോƒപി തഥൈവ മാനാത്‌ ത്വയാ വിയുക്താം ദദൃശുശ്ച രാധാം

67.8 തതഃ സമം താ വിപിനേ സമന്താത്തമോവതാരാവധി മാർഗയന്ത്യഃ പുനർവിമിശ്രാ യമുനാതടാന്തേ ഭൃശം വിലേപുശ്ച ജഗുർഗുണാംസ്തേ

67.9 തഥാവ്യഥാസംകുലമാനസാനാം വ്രജാംഗനാനാം കരുണൈകസിന്ധോ ജഗത്ത്രയീമോഹനമോഹനാത്മാ ത്വം പ്രാദുരാസീരയി മന്ദഹാസീ

67.10 സന്ദിഗ്ധസന്ദർശനമാത്മകാന്തം ത്വാം വീക്ഷ്യ തന്വ്യസ്സഹസാ തദാനീം കിം കിം ന ചക്രുഃ പ്രമദാതിഭാരാത്‌ സ ത്വം ഗദാത്പാലയ മാരുതേശ