ദശകം എഴുപത്തിയെട്ട്

78.1 ത്രിദശവർദ്ധകിവർദ്ധിതകൗശലം ത്രിദശദത്തസമസ്തവിഭൂതിമത്‌ ജലധിമദ്ധ്യഗതം ത്വമഭൂഷയോ നവപുരം വപുരഞ്ചിതരോചിഷാ

78.2 ദദുഷി രേവതഭൂഭൃതി രേവതീം ഹലഭൃതേ തനയാം വിധിശാസനാത്‌ മഹിതമുത്സവഘോഷമപൂപുഷഃ സമുദിതൈർമുദിതൈഃ സഹ യാദവൈഃ

78.3 അഥ വിദർഭസുതാം ഖലു രുക്മിണീം പ്രണയിനീം ത്വയി ദേവ സഹോദരഃ സ്വയമദിത്സത ചേദിമഹീഭുജേ സ്വതമസാ തമസാധുമുപാശ്രയൻ

78.4 ചിരധൃതപ്രണയാ ത്വയി ബാലികാ സപദി കാങ്ക്ഷിതഭംഗസമാകുലാ തവ നിവേദയിതും ദ്വിജമാദിശത്സ്വകദനം കദനംഗവിനിർമിതം

78.5 ദ്വിജസുതോƒപി ച തൂർണമുപായയൗ തവ പുരം ഹി ദുരാശദുരാസദം മുദമവാപ ച സാദരപൂജിതഃ സ ഭവതാ ഭവതാപഹൃതാ സ്വയം

78.6 സ ച ഭവന്തമവോചത കുണ്ഡിനേ നൃപസുതാ ഖലു രാജതി രുക്മിണീ ത്വയി സമുത്സുകയാ നിജധീരതാരഹിതയാ ഹി തയാ പ്രഹിതോƒസ്മ്യഹം

78.7 തവ ഹൃതാസ്മി പുരൈവ ഗുണൈരഹം ഹരതി മാം കില ചേദിനൃപോƒധുനാ അയി കൃപാലയ പാലയ മാമിതി പ്രജഗദേ ജഗദേകപതേ തയാ

78.8 അശരണാം യദി മാം ത്വമുപേക്ഷസേ സപദി ജീവിതമേവ ജഹാമ്യഹം ഇതി ഗിരാ സുതനോരതനോദ്ഭൃശം സുഹൃദയം ഹൃദയം തവ കാതരം

78.9 അകഥയസ്ത്വമഥൈനമയേ സഖേ തദധികാ മമ മന്മഥവേദനാ നൃപസമക്ഷമുപേത്യ ഹരാമ്യഹം തദയി താം ദയിതാമസിതേക്ഷണാം

78.10 പ്രമുദിതേന ച തേന സമം തദാ രഥഗതോ ലഘു കുണ്ഡിനമേയിവാൻ ഗുരുമരുത്പുരനായക മേ ഭവാന്വിതനുതാം തനുതാമഖിലാപദാം