ഗുവാഹത്തി: അറുപത്തിയഞ്ചാമത് ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച നടന്‍ രണ്‍വിര്‍ സിംഗ്. ഗള്ളി ബോയ് എന്ന സിനിമയിലെ അഭിനയത്തിനാണ് രണ്‍വിര്‍ സിംഗ് മികച്ച നടനുള്ള പുരസ്ാരം നേടിയത്. ഏറ്റവും മികച്ച ജനപ്രിയ ചിത്രമായി ഗല്ലി ബോയ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള പുരസ്‌കാരം ഗല്ലി ബോയ് സംവിധാനം ചെയ്ത സോയ അക്തറിന് ലഭിച്ചു. മികച്ച നടിയ്ക്കുള്ള സമ്മാനം ആലിയാ ഭട്ടും നേടി. ഗല്ലി ബോയ് ചിത്രത്തിലെ പ്രകടനത്തിനാണ് രണ്‍വിര്‍ സിംഗും ആലിയാ ഭട്ടും മികച്ച നടീ നടന്മാരുടെ പുരസ്‌കാരത്തിന് അര്‍ഹമായത്.ആര്‍ട്ടിക്കിള്‍ 15നിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുരാനയാണ് ഏറ്റവും മികച്ച നടനുള്ള ക്രിറ്റിക്‌സ് പുരസ്‌കാരം നേടിയത്. സാന്ത് കി ആങ്ക് എന്ന ചിത്രത്തിലൂടെ ഭൂമി പെഡ്‌നെക്കറും താപ്‌സീ പൊന്നുവും മികച്ച നടിക്കുള്ള ക്രിറ്റിക്‌സ് അവാര്‍ഡ് സ്വന്തമാക്കി.