സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
ക്രിസ്തുവാം നാഥന്റെ പുണ്യജനനത്താല്‍
പൂര്‍വ്വികര്‍ക്കു പുതുജീവന്‍ നല്‍കി
പീഡകളേറെ സഹിച്ചു ദയാമയന്‍
ഞങ്ങള്‍തന്‍ പാപം പരിഹരിച്ചു
ഉത്ഥാനത്താലങ്ങു നിത്യമാമായുസില്‍
എത്തുവാനുള്ള വഴി തെളിച്ചു
സ്വര്‍ഗത്തിലേറുക കാരണം ഞങ്ങള്‍ക്കു
സ്വര്‍ഗകവാടം തുറന്നുതന്നു
ആകയാലാമോദവായ്‌പോടെ വാഴുമാ
സ്വര്‍ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തേടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ