ആണ്ടുവട്ടത്തിലെ ഞായര്‍ 2
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന് വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
ഏറ്റം പ്രതാപവാനങ്ങേയ്ക്കു യോഗ്യം താന്‍
മര്‍ത്യരാം ഞങ്ങള്‍ക്കു രക്ഷയേകാന്‍
മര്ത്യപ്രകൃതി തന് ശക്തിക്ഷയങ്ങള്ക്കു
മാറ്റം വരുത്തുന്ന മാര്‍ഗ്ഗമായി
മര്‍ത്യ പ്രകൃതിയെത്തന്നെയുപാധിയായ്
നിത്യനാമങ്ങു തെരഞ്ഞെടുത്തു
ഞങ്ങള്‍തന്‍ വീഴ്ചക്കു കാരണമായവ
ഞങ്ങള്ക്കുയര്ച്ചയ്ക്കു ഹേതുവാക്കി
ആകയാലാമോദവായ്പോടെ വാഴുമാ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ
Leave a Reply