സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
നിത്യപുരോഹിതനാകുന്ന ക്രിസ്തുവീ-
ദിവ്യബലിക്കന്നു രൂപം നല്‍കി
തന്നെത്തന്നെ പരിത്രാണ ബലിയായി
ട്ടാദ്യമായര്‍പ്പണം ചെയ്തു നാഥന്‍
തന്റെ സ്മരണയ്ക്കു ഞങ്ങളുമീബലി
യര്‍പ്പണം ചെയ്യുകെന്നാജ്ഞാപിച്ചു
ഞങ്ങള്‍ക്കുവേണ്ടി സമര്‍പ്പിച്ച ദേഹത്തെ
ഭക്ഷിച്ചു ശക്തരായ്ത്തീര്‍ന്നു ഞങ്ങള്‍
ഞങ്ങള്‍ക്കുവേണ്ടി ചൊരിഞ്ഞ തിരുനിണം
പാനംചെയ്താര്‍ജിപ്പൂ നിത്യവീര്യം
ആകയാലാമോദവായ്‌പോടെ വാഴുമാ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചീടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ.