(ഡോ. അജികുമാരി ടി)

പത്തനംതിട്ട ജില്ലയിലെ അടൂര്‍ പറക്കോട് പട്ടത്തയ്യത്തു വീട്ടില്‍ ജനനം. അച്ഛന്‍: എം.തങ്കപ്പന്‍, അമ്മ: കെ.സി ദേവയാനി.

കൊല്ലം എസ്.എന്‍ കോളേജ്, തിരുവനന്തപുരം വിമന്‍സ് കോളേജ്, കേരള സര്‍വകലാശാലയിലെ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് വിഭാഗം എന്നിവിടങ്ങളില്‍ പഠനം. കേരള സര്‍വകലാശാലയില്‍നിന്നും യൂണിവേഴ്‌സിറ്റി ലൈബ്രേറിയനായി വിരമിച്ചു. ഇപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്‌റ് ഇന്‍ ഗവണ്‍മെന്റ് (ഐ.എം.ജി) ലൈബ്രറി കണ്‍സള്‍ട്ടന്റായി സേവനമനുഷ്ഠിക്കുന്നു. 2018 ല്‍ അജി രാജന്‍ എന്ന തൂലികാ നാമത്തില്‍ മഴ മരം പെയ്യുമ്പോള്‍ എന്ന കവിതാ സമാഹാരം ചിന്ത പബ്ലിഷേഴ്സ് പ്രസാധനം ചെയ്തു. ആനുകാലികങ്ങളില്‍ കവിതയും ലേഖനങ്ങളും എഴുതുന്നു.

ജീവിത പങ്കാളി: ചിത്രകാരനായ ഡോ.രാജന്‍ കണക്കര്‍, മകന്‍: ബോബി രാജന്‍. വിലാസം: കബനി, കെ.എസ് റോഡ്, കോവളം പിഒ, തിരുവനന്തപുരം.

കൃതികള്‍

മഴമരം പെയ്യുമ്പോള്‍ (കവിത)
തിരിച്ചുവരാത്ത യാത്രക്കാരില്‍ ചിലര്‍ (കവിത)