കിളിമാനൂര്‍ ചന്ദ്രന്
മലയാളത്തിലെ എഴുത്തുകാരനും കവിയുമാണ് കിളിമാനൂര്‍ ചന്ദ്രന്. 1950 ഫെബ്രുവരി 9ന് കിളിമാനൂരില്‍ എന്‍. പരമേശ്വരന് പിള്ളയുടെയും എന്‍ സരസ്വതി അമ്മയുടെയും മകനായി ജനിച്ചു. നാടോടിസാഹിത്യരംഗത്ത് കുറച്ചുകാലം പഠനങ്ങള്‍ നടത്തുകയും നാടന്‍പാട്ടുകള്‍ ശേഖരിക്കുകയും ചെയ്തു. കേരള യുക്തിവാദി സംഘത്തിന്റെ പ്രവര്‍ത്തകനായിരുന്നു. 1987ല്‍ അദ്ധ്യാപക കലാ സാഹിത്യ സമിതിയുടെ നോവല്‍ അവാര്‍ഡും, 1988ല്‍ അധ്യാപക കലാവേദിയുടെ ചെറുകഥാ പുരസ്കാരവും ലഭിച്ചു. 1996ല്‍ 'രാജാരവിവര്‍മ്മയും ചിത്രകലയും' എന്ന ഗ്രന്ഥത്തിനു ഏറ്റവും നല്ല ജീവ ചരിത്രത്തിനുള്ള പി. കെ പരമേശ്വരന് നായര്‍ ട്രസ്റ്റ് അവാര്‍ഡ് ലഭിച്ചിരുന്നു. വാളകം ആര്.വി സ്കൂള്‍ അദ്ധ്യാപകനായിരുന്നു. 1995ലിറങ്ങിയ സിംഹവാലന്‍ മേനോന് എന്ന ചലച്ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്നു
പ്രധാന കൃതികള്‍
ഹവിസ്സ് (നോവല്‍)
ദാഹം (നോവല്‍)
രാജാരവിവര്‍മ്മയും ചിത്രകലയും
നമ്മുടെ നാടന്‍പാട്ടുകള്‍
കേരളത്തിലെ നാടന്‍പാട്ടുകള്‍
മലയാളഭാഷാധ്യാപനം
ചോരപ്പൂക്കള്‍ വിരിയിച്ച കല്ലറപാങ്ങോട്
തെരെഞ്ഞെടുത്ത നാടന്‍ പാട്ടുകള്‍
രാജാരവിവര്‍മ്മയുടെ നിഴലില്‍ മാഞ്ഞുപോയ രാജരാജവര്‍മ്മ
പുരസ്കാരങ്ങള്‍
1987 അദ്ധ്യാപക കലാ സാഹിത്യ സമിതിയുടെ നോവല്‍ അവാര്‍ഡ്
1988 അധ്യാപക കലാവേദിയുടെ ചെറുകഥാ പുരസ്കാരം
1996 പി. കെ പരമേശ്വരന് നായര്‍ ട്രസ്റ്റ് അവാര്‍ഡ് ( രാജാരവിവര്‍മ്മയും ചിത്രകലയും)
2010 അബുദാബി ശക്തി അവാര്‍ഡ് (രാജാരവിവര്‍മ്മയുടെ നിഴലില്‍ മാഞ്ഞുപോയ രാജരാജവര്‍മ്മ)
Leave a Reply Cancel reply