ജനനം 1965 ഡിസംബര്‍ 2ന്. ശരിയായ പേര് പി.സുഭാഷ് കുമാര്‍ വര്‍മ്മ. അച്ഛന്‍ പി.എന്‍.പ്രഭാകരന്‍ തമ്പാന്‍. അമ്മ വി.കെ.ഭാനുമതി. സഹധര്‍മ്മിണി: ആര്‍.ചിത്രാ വര്‍മ്മ. മകന്‍: പ്രണോയ് എസ്. വര്‍മ്മ. സ്വദേശം തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍.
തിരുവനന്തപുരം എസ്.എം.വി. ഹൈസ്‌കൂള്‍, ഗവണ്മെന്റ് ആര്‍ട്‌സ് കോളേജ്, മഹാത്മാഗാന്ധി കോളേജ്, യൂണിവേഴ്‌സിറ്റി ഈവനിംഗ് കോളേജ്,  സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മാനേജ്മന്റ് സ്റ്റഡീസ്, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ നിന്ന് സീനിയര്‍ സൂപ്രണ്ടായി വിരമിച്ചു. തിരുവനന്തപുരത്തു താമസം. വിലാസം: ഭാനുപ്രഭ, കെ.ആര്‍.എ : ബി 108 (1 ), ചട്ടമ്പിസ്വാമി നഗര്‍, കണ്ണമ്മൂല, മെഡിക്കല്‍ കോളേജ് പി.ഒ., തിരുവനന്തപുരം: 695 011.
മൊബൈല്‍: 9446453713 ഇമെയില്‍: subhashvalavoor@ gmail.com
കൃതികള്‍
ആത്മധ്വനി (കവിതകള്‍)
രുക്മിണീസ്വയംവരം സുവിശേഷം-ഒരു അരുണാക്ഷരപ്പതിപ്പ് (ആത്മീയപഠനം)
ഇരുള്‍ സാഗരത്തിലെ നവനീതപുഷ്പം (കൈലാസയാത്ര)
യാത്രകള്‍-ഒരല്‍പ്പം പൈതൃകനോട്ടവും (യാത്രാക്കുറിപ്പുകള്‍)
ചുവരും ചിത്രങ്ങളും(ബാലസാഹിത്യം)
കാശ്മീര്‍-സൂഫികളുടെ താഴ്വര(യാത്രാവിവരണം)
‘ക്രിസ്തു വാതിലിനു പുറത്താണ്'(സാനന്ദരാജിന്റെ ലേഖനങ്ങള്‍)