മലയാളത്തിലെ ബാലസാഹിത്യകാരനും നോവലിസ്റ്റുമാണ് കിളിരൂര്‍ രാധാകൃഷ്ണന്‍ എന്ന വി.ആര്‍. രാധാകൃഷ്ണന്‍ നായര്‍. 1944 ജനുവരി 14നു കോട്ടയം ജില്ലയിലെ കിളിരൂരില്‍ ജനിച്ചു. ഡി.സി.ബുക്‌സില്‍ ജനറല്‍ മാനേജര്‍ ആയിരുന്നു.

കൃതികള്‍
 

നോവലുകള്‍

    അഭിശപ്തര്‍,
    പൂര്‍വാശ്രമം,
    അകത്തളങ്ങള്‍,
    കടലാസുകപ്പല്‍,
    ഇനി യാത്ര

കഥാസമാഹാരങ്ങള്‍

    അനുഭൂതികള്‍,
    അപൂര്‍വം ചിലര്‍,
    ദക്ഷിണ,
    നിങ്ങള്‍ അറിയുന്ന ഒരാള്‍,
    ദൈവത്തിന്റെ മുഖം,
    അച്ഛനും അമ്മയ്ക്കും സുഖംതന്നെ

ബാലസാഹിത്യം

    ഐസ്‌ക്രീം,
    കാട്,
    ദീപുവിന്റെ ലോകം,
    നന്മയുടെ പൂക്കള്‍,
    നിറങ്ങള്‍,
    അമ്മയോടൊപ്പം,
    ആനക്കഥ,
    ദൈവത്തിന്റെ സിംഹാസനം,
    പ്രകൃതിയുടെ സംഗീതം,
    മുറ്റത്തെ മുല്ല,
    സ്വര്‍ണ്ണത്താക്കോല്‍

ബാലസാഹിത്യം വിവര്‍ത്തനം

    രക്തത്തിന്റെ കഥ,
    എവറസ്റ്റ് ഉയരങ്ങളിലേക്ക് എന്റെ യാത്ര

പുരസ്‌കാരങ്ങള്‍

    ഭീമാ ബാലസാഹിത്യ അവാര്‍ഡ് 1991 (നിറങ്ങള്‍),
    എസ്.ബി.ഐ. അവാര്‍ഡ് (അമ്മയോടൊപ്പം),
    എന്‍.സി.ഇ.ആര്‍.ടി.യുടെ ദേശീയപുരസ്‌കാരം (ആനക്കഥ),
    ഭീമാ ബാലസാഹിത്യ അവാര്‍ഡ് 1999 (ദൈവത്തിന്റെ സിംഹാസനം),
    സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ട് അവാര്‍ഡ് 1999 (ആനക്കഥ)