ജനനം 1942 നവംബര്‍ 21 ന് കൊല്ലം ജില്ലയിലെ ഓച്ചിറ ഞക്കനാല്‍ ഗ്രാമത്തിലുള്ള വെട്ടുകുളഞ്ഞയില്‍ വീട്ടില്‍. അഡ്വ. കെ. മാധവന്‍ നായരുടെയും എന്‍. ഭാര്‍ഗ്ഗവി അമ്മയുടെ മകള്‍. ഗവ. കോളേജ് കാസര്‍ഗോഡ്, ഗവ. വിമന്‍സ് കോളേജ് തിരുവനന്തപുരം, ഗവ. ആര്‍ട്‌സ് കോളേജ് തിരുവനന്തപുരം, സംസ്‌കൃത കോളേജ് പട്ടാമ്പി, ഗവ. കോളേജ് ചാലക്കുടി, ഗവ. കോളേജ് തൃശ്ശൂര്‍, ഗവ.കോളേജ് മണിമലക്കുന്ന്, ഗവ. വിമന്‍സ് കോളേജ് തൃശ്ശൂര്‍, മഹാരാജാസ് കോളേജ് എറണാകുളം എന്നിവിടങ്ങളില്‍ മലയാളം ലക്ചററായും പ്രൊഫസറായും ജോലിനോക്കി. ഇരുപതു വര്‍ഷക്കാലം എറണാകുളം മഹാരാജാസ് കോളേജില്‍. അവിടെ മലയാള വിഭാഗം മേധാവിയായിരിക്കെ ജോലിയില്‍ നിന്നും വിരമിച്ചു. യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ്, പി. ജി. പരീക്ഷാബോര്‍ഡ്, ചോദ്യപേപ്പര്‍ ബോര്‍ഡ്. പി.എച്ച്ഡി. മൂല്യനിര്‍ണ്ണയ സമിതി എന്നിങ്ങനെ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചു.  പി. കുഞ്ഞിരാമന്‍ നായരുടെ കവിതകളെക്കുറിച്ചുള്ള വിമര്‍ശനാത്മക പഠനഗ്രന്ഥമാണ് ഡോ. ബി. ഭാനുമതി അമ്മയുടേതായി പ്രസിദ്ധീകൃതമായിരിക്കുന്ന കൃതി.

കൃതി
 
പി. കുഞ്ഞിരാമന്‍ നായരുടെ കവിത: ഒരു വിമര്‍ശനാത്മക പഠനം (നിരൂപണം)