നോവലിസ്റ്റും കഥാകൃത്തും ഗാനരചയിതാവുമായിരുന്നു രാജീവന്‍ കാഞ്ഞങ്ങാട്. ജനനം 1966 ല്‍ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്. അധ്യാപകപ്രസ്ഥാനത്തിന്റെ ആദ്യകാലനേതാവ് വി.ചിണ്ടന്‍ മാസ്റ്ററുടെയും സി.മാധവി ടീച്ചറുടെയും മകന്‍. കാഞ്ഞങ്ങാട് നെഹ്രു കോളേജ്,തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നീ കലാലയങ്ങളില്‍ വിദ്യാഭ്യാസം. ഗാനരചയിതാവുമാണ്. തെയ്യം പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയിലെ ദളിത് ജീവിതം പ്രമേയമാക്കി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സിനിമയുടെ തിരക്കഥാരചനയ്ക്ക് തയ്യാറെടുപ്പ് നടത്തവെ മരിച്ചു.യുവകലാസാഹിതി കാസര്‍കോട് ജില്ലാപ്രസിഡന്റായിരുന്നു.

കൃതികള്‍
അസ്ഥികൂടവും പച്ചിലകളും
നാവികന്‍
മൂന്നു വ്യത്യസ്ത കംപാര്‍ട്ടുമെന്റുകള്‍
റിസ്വാനെ മറന്നിട്ടില്ല

പുരസ്‌ക്കാരങ്ങള്‍

ഗ്രീന്‍ ബുക്‌സ് അവാര്‍ഡ്
ബ്രണ്ണന്‍ സാഹിത്യ പുരസ്‌കാരം
ലിപി പുരസ്‌കാരം