ജനനം 14 ജനുവരി 1969 ല്‍ കണ്ണൂര്‍ ജില്ലയിലെ ബ്ലാത്തൂരില്‍. കരുവാത്ത് കുഞ്ഞിരാമന്‍ പള്ള്യത്ത് അച്ഛന്‍. ശ്രീദേവി അമ്മ. ബ്ലാത്തൂര്‍ ഗാന്ധിവിലാസം ഏ.എല്‍.പി സ്‌കൂള്‍, കല്യാട് ഏ എല്‍ പി സ്‌കൂള്‍, ഇരിക്കൂര്‍ ഗവര്‍മെന്റ് ഹൈസ്‌കൂള്‍, പഴശ്ശിരാജ എന്‍.എസ്.എസ് കോളേജ് മട്ടന്നൂര്‍, ഗവര്‍മെന്റ് ടി.ടി.ഐ കുറുപ്പമ്പടി, കണ്ണൂര്‍ ബി.എഡ്.സെന്റര്‍, കണ്ണൂര്‍ എം.എഡ് സെന്റര്‍ എന്നിവിടങ്ങളില്‍ പഠനം. ശ്രീകണ്ഠാപുരം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മലയാളം അദ്ധ്യാപകനാണ്. സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, കണ്ണൂരില്‍ നിന്നും കൈരളി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അകം മാസികയുടെ എഡിറ്റര്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.

കൃതികള്‍

സീസ്‌മോഗ്രാഫില്‍ തെളിയാത്തവ (ചെറുകഥകള്‍)
നമ്പൂതിരി (ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ കുറിച്ചുള്ള ലേഖനസമാഹാരം താഹ മാടായിയും ചേര്‍ന്ന് ഏഡിറ്റ് ചെയ്തത്)
പെരും ആള്‍ (നോവല്‍)
സഞ്ജയന്‍ സമ്പൂര്‍ണ്ണ കൃതികള്‍ എഡിറ്റ് ചെയ്തു പുറത്തിറക്കി .പത്ത് വോള്യങ്ങള്‍

പുരസ്‌കാരങ്ങള്‍

ഫൊക്കാനയുടേ ഭാഷക്കൊരു ഡോളര്‍ അവാര്‍ഡ് 1993
കോഴിക്കോട് ഹാസ്യവേദി പുരസ്‌കാരം കാര്‍ട്ടൂണ്‍ രചനയ്ക്ക്1992
അങ്കണം നോവല്‍ അവാര്‍ഡ്. 2003 പെരും ആള്‍
അറ്റ്‌ലസ്‌കൈരളി സാഹിത്യ പുരസ്‌കാരം(നോവല്‍) പെരും ആള്‍
കടത്തനാട് ഉദയവര്‍മ്മരാജ പുരസ്‌കാരം 2008കടത്തനാട് രാജാസ് ഹൈസ്‌കൂള്‍ ഭരണസമിതി, പുറമേരി. നവാഗത പ്രതിഭയ്ക്കുള്ള നോവല്‍ അവാര്‍ഡ്-പെരും ആള്‍
അബുദാബി ശക്തി അവാര്‍ഡ് 2011 പെരും ആള്‍
2012 ലെ സര്‍ഗ്ഗാത്മക സാഹിത്യത്തിനുള്ള പ്രോ.ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്-പെരും ആള്‍
ഒഞ്ചിയം പി. പി. ഗോപാലന്‍ പഠനകേന്ദം പുരസ്‌കാരം 2012 പെരും ആള്‍.