ജനനം കൊല്ലം ജില്ലയിലെ ചടയമംഗലത്ത്. അച്ഛന്‍: എം. ഭുവനചന്ദ്രന്‍ നായര്‍ അമ്മ: എസ്.രുഗ്മിണിയമ്മ. ചടയമംഗലം എസ്.വി.എച്ച്.എസ്സില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. കേരള സര്‍വകലാശാല മലയാള വിഭാഗത്തില്‍നിന്ന് ഒന്നാംറാങ്കോടെ എം.എ ബിരുദം. കേരളസര്‍വകലാശാലയില്‍നിന്ന് പി.എച്ച്.ഡി. 2006 മുതല്‍ ഗവണ്‍മെന്റ് കോളേജ് അധ്യാപികയായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം സംസ്‌കൃത കോളേജില്‍ മലയാള വിഭാഗം അസി. പ്രൊഫസര്‍. ഭര്‍ത്താവ്: ഹരി ജി. കുറുപ്പ്. വിലാസം: തീര്‍ത്ഥം, എ.വി.ആര്‍.എ, പേട്ട, തിരുവനന്തപുരം.

കൃതികള്‍

വചനവഴിയിലെ വിസ്മയങ്ങള്‍
വചന കവിത, ചരിത്രവഉം വര്‍ത്തമാനവും
കാലത്തിന്റെ നേര്‍സാക്ഷ്യങ്ങള്‍

പുരസ്‌കാരങ്ങള്‍

എന്‍.വി സ്മാരക വൈജ്ഞാനിക പുരസ്‌കാരം
യുവകലാസാഹിതി അവാര്‍ഡ്