ജനനം പത്തനംതിട്ട മൈലപ്ര അശോക് ഭവനില്‍. പിതാവ്: പരേതനായ എം.എസ്. തങ്കപ്പന്‍. മാതാവ്: പരേതയായ ടി.എന്‍. ശാരദ. എഴുത്തുകാരിയും കോളജ് അധ്യാപികയുമായിരുന്നു. തിരൂര്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല മുന്‍ രജിസ്ട്രാറാണ്.
കൊല്ലം, ചേര്‍ത്തല, ചേളന്നൂര്‍, ചെമ്പഴന്തി, കണ്ണൂര്‍ എസ്.എന്‍ കോളജുകളില്‍ അധ്യാപികയായിരുന്ന അനിതാകുമാരി 2015 ലാണ്, തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ പ്രൊഫസറായത്. വകുപ്പ് മേധാവി, ഫാക്കല്‍റ്റി ഡീന്‍, സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ ഡീന്‍ തുടങ്ങിയ പദവികളും വഹിച്ചു.
നാഷനല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡിലും സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് കമ്മിറ്റിയിലും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയിലും അംഗമായിരുന്നു. ജര്‍മനിയിലെ ട്യൂബിംഗന്‍ സര്‍വകലാശാലയിലെ ഗുണ്ടര്‍ട്ട് ചെയര്‍ ഹോള്‍ഡറായിരുന്നു. സുഗതകുമാരിയെ കുറിച്ചുള്ള ‘കവിത പൂക്കും കാട്’ ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചു.
നാഷനല്‍ ഇന്‍ഷുറന്‍സില്‍ ഡെവലപ്മെന്റ് ഓഫിസറായിരുന്ന, പരേതനായ സജീവ് രവിയാണ് ഭര്‍ത്താവ്. മകള്‍: ഡോ. അപര്‍ണ സജീവ് (അസി. പ്രഫസര്‍, കാലിക്കറ്റ് സര്‍വകലാശാല കോമേഴ്സ് വിഭാഗം).തിരുവനന്തപുരം ഡി.പി.ഐ ജങ്ഷന്‍ അലയന്‍സ് ടവര്‍ 9 ‘എ’യിലായിരുന്നു താമസം.2026 സെപ്തംബര്‍ എട്ടിന് അന്തരിച്ചു.
കൃതികള്‍
സൂസന്നയ്ക്ക് പറയാനുള്ളത് (കഥകള്‍)
ഒരു ഫെമിനിസ്റ്റിന്റെ ദയനീയാവസ്ഥ (കഥകള്‍)
സാന്ത്വനത്തിന്റെ സന്ധ്യ (നോവല്‍)
പത്മരാജന്‍; സിനിമ സാഹിത്യം ജീവിതം, ഭ്രമാത്മകതയുടെ വസന്തങ്ങള്‍ (പ്രബന്ധങ്ങള്‍),
ഭാഷാ സാഹിത്യ ചരിതം: ആറ്റൂര്‍ (എഡിറ്റര്‍)
പുരസ്‌കാരങ്ങള്‍
ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്,
ഗവേഷണ കൃതിക്കുള്ള ഡോ. കെ.എം. ജോര്‍ജ് പുരസ്‌കാരം,
തായാട്ട് പുരസ്‌കാരം