കവി, പണ്ഡിതന്‍
ജനനം: 1891
മരണം: 1947
വിലാസം: തിരുവേഗപ്പുറ വാഴക്കുന്നം
ബാല്യത്തിലേ സംസ്‌കൃതം പഠിച്ചു. കാവ്യങ്ങളും ശാസ്ത്രങ്ങളും ഹൃദിസ്ഥമാക്കി. ഭാഗവത വായനയിലൂടെ പ്രസിദ്ധനായി. ഹരിവിലാസത്തില്‍ സംസ്‌കൃത വിദ്യാലയം തുടങ്ങി. തന്റെ ഹൃദ്യമായ ശബ്ദം, പദശയ്യ, അവതരണരീതി, സുമുഖത എന്നിവ കൊണ്ട് ഭാഗവത പാരായണത്തില്‍ പേരുണ്ടാക്കി. കൊച്ചി മഹാരാജാവ് വീരശൃംഖല നല്‍കി. ഭക്തശിരോമണി പട്ടം നല്‍കിയത് രവിവര്‍മ കോയി തമ്പുരാനാണ്.
സാധാരണ മനുഷ്യരെയും പാമരന്മാരെയും ഭാഗവതത്തിലേക്ക് ആകര്‍ഷിച്ചവരില്‍ പ്രധാനി. സംസ്‌കൃതത്തിലും എഴുതാനും സംസാരിക്കാനും കഴിയുമായിരുന്നു.

കൃതികള്‍

വാസുദേവ കര്‍ണാമൃതം
ഭാഗവത സംഗ്രഹം
ഭാഗവത സംഗ്രഹ ഗാഥ
ശ്രീധരാചാര്യര്‍
ഭാഗവത വ്യാഖ്യാനം
ഭാഗവത മകരന്ദം
രാധ