സോമശേഖരന്‍ നാടാര്‍ വി.
ജനനം 1949 ല്‍ തിരുവനന്തപുരം ജില്ലയിലെ പൂഴിക്കുന്ന്. സെന്റ് ആന്റണീസ് ലോവര്‍ പ്രൈമറി സ്കൂള്‍, നേമം ഗവ.യു.പി.സ്കൂള്‍, വിക്ടറി ബോയ്സ് ഹൈസ്കൂള്‍, എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. മഹാത്മാഗാന്ധി കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ കോളേജ് വിദ്യാഭ്യാസം. 1970 ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ റവന്യൂ വകുപ്പില്‍ ആദ്യ നിയമനം ലഭിച്ചു. തുടര്‍ന്ന് ഇറിഗേഷന്‍ വകുപ്പ്, നിയമസഭാ സെക്രട്ടേറിയറ്റ്, ഗവ.സെക്രട്ടേറിയറ്റ് തുടങ്ങിയ വിവിധ ഓഫീസുകളില്‍ സേവനം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന എ.കെ. ആന്റണിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി ഒമ്പത് വര്‍ഷത്തോളം സേവനം. 2004ല്‍ റിട്ടയര്‍ ചെയ്തെങ്കിലും പുനര്‍ നിയമനങ്ങളിലൂടെ കുറെ വര്‍ഷങ്ങള്‍ കൂടി സേവനം. 2017ല്‍ വിശ്രമ ജീവിതത്തിലേക്ക് കടന്നു. പിന്നീടാണ് അനുഭവങ്ങള്‍ പങ്കുവയ്ക്കാനായി എഴുത്തിലേക്ക് തിരിഞ്ഞത്. വിലാസം: വി.സോമശേഖരന്‍ നാടാര്‍, ‘ശങ്കരീയം’, ലെനിന് നഗര്‍, വഴുതയ്ക്കാട്, തൈയ്ക്കാട് പി.ഒ, തിരുവനന്തപുരം-പിന്: 695014. മൊബൈല്‍: 9446403518.
കൃതികള്‍
ജീവിതമൂല്യങ്ങള്‍, നല്ല ജീവിതപാഠങ്ങള്‍
വാല്യൂസ് ഓഫ് ലൈഫ്, ഗുഡ് ലൈഫ് ലെസന്‍സ് (ഇംഗ്ലീഷ്)
Leave a Reply Cancel reply