എന്‍.വി.പി. ഉണിത്തിരി
സംസ്കൃത പണ്ഡിതനാണ് എന്‍.വി.പി. ഉണിത്തിരി (എന്‍.വി. പത്മനാഭന് ഉണിത്തിരി)
1945 ഡിസംബര്‍ 15നു കണ്ണൂര്‍ ജില്ലയില്‍ ചെറുതാഴം പഞ്ചായത്തില്‍ കുളപ്പുറത്ത് ജനിച്ചു. അച്ഛന് തെക്കേ ചന്ദ്രമന ഇല്ലത്ത് ഗോവിന്ദന് നമ്പൂതിരി. അമ്മ നൂഞ്ഞില്‍ വടക്കേമഠത്തില്‍ പാപ്പപ്പിള്ളയാതിരി അമ്മ. ചെറുതാഴം ഗവ.എല്‍.പി.സ്ക്കൂള്, പിലാത്തറ എല്‍.പി. സ്ക്കൂള് എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. മാടായി ഗവ. ഹൈസ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സിയും കണ്ണൂര്‍ ഗവ. ബേസിക് ട്രെയിനിംഗ് സ്കൂളില്‍ നിന്ന് ടി.ടി.സി.യും പൂര്‍ത്തിയാക്കി. 1965ല്‍ പ്രൈമറി സ്കൂള്‍ അദ്ധ്യാപകനായി. മലയാളം വിദ്വാന്(1967), ബി.എ. (മലയാളം്), എം.എ. (സംസ്കൃതം) എന്നീ ബിരുദങ്ങള്‍ നേടി. 1974ല്‍ കല്യാശ്ശേരി ഗവ. ഹൈസ്കൂളില്‍ ഭാഷാധ്യാപകനായി ജോലിചെയ്യവേ കേരള സര്‍വ്വകലാശാല സംസ്കൃത വിഭാഗത്തില്‍ പി.എച്ച്.ഡിയ്ക്കു ചേര്‍ന്നു. കേരളീയ സംസ്കൃതവ്യാഖ്യാതാവും കവിയും നാടകകൃത്തുമായ പൂര്‍ണ്ണസരസ്വതിയുടെ സാഹിത്യ സംഭാവനകളെ കുറിച്ചായിരുന്നു ഗവേഷണം. 1975ല്‍ അവിടെത്തന്നെ ലക്ചററായി. 1978ല്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ അദ്ധ്യാപകനായി. 1985 മുതല്‍ 1996 വരെ അവിടെ സംസ്കൃത വിഭാഗത്തിന്റെ തലവനായി സേവനമനുഷ്ഠിച്ചു. 1996ല്‍ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ പ്രിന്‍സിപ്പല്‍ ഡീന്‍ ഓഫ് സ്റ്റഡീസ് (പ്രോ വൈസ്ചാന്‍സലര്‍) ആയി ചുമതലയേറ്റു.് കേരള സര്‍ക്കാര്‍ സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ് ഉപദേശകസമിതിയുടെ ചെയര്മാന് ആയിരുന്നു. 2006 മാര്‍ച്ച് 31ന് ജോലിയില്‍ നിന്നും വിരമിച്ചു.
കൃതികള്‍
സന്ദേശകാവ്യ പ്രസ്ഥാനം
ഗവേഷണ പ്രബന്ധങ്ങള്‍
ഭാരതീയ ദര്‍ശനത്തിന്റെ അറിയപ്പെടാത്ത മുഖം
സമൂഹം മതം ദര്‍ശനം
പ്രയോഗദീപിക (സംശോധിത സംസ്കരണം)
സംസ്കൃത സാഹിത്യ വിമര്‍ശനം
സംസ്കൃതത്തിന്റെ നിഴലും വെളിച്ചവും
ശാസ്ത്രവും ദര്‍ശനവും പ്രാചീനഭാരതത്തില്‍ (വിവര്‍ത്തനം)
വിവേകാനന്ദന്റെ സമകാലിക പ്രസക്തി
പ്രാചീന ഭാരതീയ ദര്‍ശനം
ശങ്കരദര്‍ശനം മാര്‍ക്സിസ്റ്റ് ദര്‍ശനത്തില്‍ (എഡിറ്റര്‍)
അരാഷ്ട്രീയതയുടെ രാഷ്ട്രീയം
വിവര്‍ത്തനം
വള്ളത്തോളിന്റെ ശിഷ്യനും മകനും (സംസ്കൃത വിവര്‍ത്തനം)
പി കുഞ്ഞിരാമന് നായരുടെ നരഭലി (സംസ്കൃത വിവര്‍ത്തനം)
ഒ.എന്‍.വി യുടെ ഉജ്ജയിനി (സംസ്കൃത വിവര്‍ത്തനം)
പുരസ്കാരങ്ങള്‍
പുത്തേഴന്‍ അവാര്‍ഡ്(പ്രാചീന ഭാരതീയദര്‍ശനം)
അബുദാബി ശക്തി അവാര്‍ഡ് (വൃക്ഷായുര്‍വേദ ഗ്രന്ഥങ്ങള്‍)
സാഹിത്യ അക്കാദമിയുടെ കെ.ആര്. നമ്പൂതിരി അവാര്‍ഡ് (വൈദികം)
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗദ്യപുനരാഖ്യാന പുരസ്കാരം (രാമായണം)
കടവല്ലൂര്‍ അന്യോന്യപരിഷത്തിന്റെ വാചസ്പതി പുരസ്കാരം (സമഗ്രസംഭാവനകള്‍)
പരീക്ഷിത്ത് തമ്പുരാന് പുരസ്കാരം (സമഗ്രസംഭാവനകള്‍)
Leave a Reply Cancel reply