എന്‍.പി. ചെല്ലപ്പന്‍നായര്‍
പി. ചെല്ലപ്പന്‍നായര്‍
പ്രശസ്തനാടകകൃത്തും ചെറുകഥാകൃത്തുമായിരുന്നു എന്‍.പി. ചെല്ലപ്പന്‍ നായര്‍. ധാരാളം നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്ത് പ്രധാന വേഷങ്ങളിലഭിനയിച്ചു. നെടുങ്ങാടി പരമേശ്വരന്‍ പിള്ളയുടെയും (മാന്നാര്‍), വാലേത്ത് കല്യാണി അമ്മയുടെയും പുത്രനായി 1903ല്‍ മാവേലിക്കരയില്‍ ജനിച്ചു. പുഞ്ച സ്‌പെഷ്യല്‍ ഓഫീസറായും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറായും ജോലി ചെയ്തിട്ടുണ്ട്. ആലപ്പുഴ ജില്ല രൂപീകരിക്കുന്ന സംരംഭത്തിന്റെ സ്‌പെഷ്യല്‍ ഓഫീസറായിരുന്നു ഇദ്ദേഹം. മനോഹരവും ലളിതവുമായ ശൈലിയിലായിരുന്നു എഴുത്ത്. സമകാലിക രാഷ്ട്രീയത്തെപ്പറ്റിയുള്ള വിമര്‍ശനം കൃതികളില്‍ കാണാം. ജനവിരുദ്ധമായ എന്തിനെയും അദ്ദേഹം വിമര്‍ശിക്കുമായിരുന്നു. ഒരു ചരിത്ര പണ്ഠിതനുമായിരുന്നു. പുരാതന കേരള ചരിത്രത്തെപ്പറ്റി ഉപന്യാസങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹാസ്യസാഹിത്യരചനകളും നടത്തി. ഗൗരവമുള്ള സാമൂഹ്യപ്രശ്‌നങ്ങള്‍ നര്‍മ്മബോധത്തോടെ ആവിഷ്‌കരിച്ചു. സാമൂഹികവിമര്‍ശനവും കുറിക്കുകൊള്ളുന്ന ഫലിതവും ശ്രദ്ധേയമാണ്. സ്വന്തം അനുഭവങ്ങളെ പ്രമേയമാക്കിയാണ് കഥകളേറെയും എഴുതിയിട്ടുള്ളത്. ഫലിതവും പരിഹാസവും നിറഞ്ഞ എന്‍.പി.യുടെ കഥകള്‍ കാലികപ്രാധാന്യമുള്ളതാണ്. വഴിവിളക്കുകള്‍, കാട്ടുപൂച്ചകള്‍ തുടങ്ങിയവ പ്രധാനകൃതികളാണ്. 1972 ല്‍ അദ്ദേഹം അന്തരിച്ചു
കൃതികള്‍
നാടകങ്ങള്‍
പ്രണയ ജാംബവാന്‍ (1938)
ലേഡി ഡോക്ടര്‍ (1940)
മിന്നല്‍പ്രണയം (1941)
വനകുമാരി (1942)
ലഫ്റ്റനന്റ് നാണി (1946)
ഇബിലീസുകളുടെ നാട്ടില്‍ (I960)
ക്ഷീരബല (1966)
ഇടിയും മിന്നലും
വികടയോഗി
ഭാവന
നഴ്‌സ്
മിന്നല്‍ പിണറുകള്‍
ചെറുകഥകള്‍
എന്‍ പിയുടെ ചരിത്രകഥകള്‍ (21 ചെറുകഥകളുടെ സമാഹാരം)
പുരസ്‌കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം-ഇബിലീസുകളുടെ നാട്ടില്‍ 1961
Leave a Reply Cancel reply