കവിത ബാലകൃഷ്ണന്‍

ജനനം: 1976 ല്‍ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള നടവരമ്പില്‍

ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കലാചരിത്രത്തിലും സൗന്ദര്യ ശാസ്ത്രത്തിലും ബറോഡ എം. എസ്. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം. മലയാള ആനുകാലികങ്ങളിലെ ദൃശ്യപരതയില്‍ ഇലസ്‌ട്രേഷന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഗവേഷണ പ്രബന്ധം. ഇപ്പോള്‍ തൃശ്ശൂര്‍ ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ കലാചരിത്രം ലക്ചറര്‍. അതിന്റെ ഭാഗമായി ക്രിമിയന്‍ തീരത്തെ ആര്‍ത്തെക് ഇന്റര്‍നാഷണല്‍ യങ് പയനിയര്‍ ക്യാമ്പില്‍ പങ്കെടുത്തു.

കൃതികള്‍

ആര്‍ത്തെക് അനുഭവങ്ങള്‍
ഞാന്‍ ഹാജരുണ്ട്
അങ്കവാലുള്ള പക്ഷി
കേരള ചിത്രകലയുടെ വര്‍ത്തമാനം
ആധുനിക കേരളത്തിന്റെ ചിത്രകല

അവാര്‍ഡ്

വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ ചിത്രരചനയ്ക്ക് സോവിയറ്റ് ലാന്റ് അവാര്‍ഡ്