ഡോ. ശുഭ

ജനനം:1965 ല്‍ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്

തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ്, തിരുനെല്‍വേലി എം. എസ്. യൂണിവേഴ്‌സിറ്റി, കേരളാ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം. എ., ബി. എഡ്., പി. എച്ച്. ഡി., ബിരുദങ്ങള്‍. അദ്ധ്യാപികയാണ്. കവിതകള്‍ എഴുതുന്നു. ഭാഷാപോഷിണി, കലാകൗമുദി, സാഹിത്യകേരളം, വിജ്ഞാനകൈരളി, ദേശാഭിമാനി, ഒരുമ തുടങ്ങിയ
ആനുകാലികങ്ങളില്‍ രചനകള്‍ പ്രസിദ്ധീകരിക്കാറുണ്ട്.

കൃതികള്‍

ചിത്രശിലകളിലെ സംഗീതം
അറവുമാടുകള്‍
ബുദ്ധദര്‍ശനത്തിന്റെ പ്രഭാവം ആശാന്‍ കവിതയില്‍
പൂന്തേന്‍
യശോധരാഹൃദയം