തായാട്ട് ശങ്കരന്
മലയാളത്തിലെ ഗദ്യ സാഹിത്യകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്നു തായാട്ട് ശങ്കരന് (1926 ഓഗസ്റ്റ് 6 – 1985 മാര്‍ച്ച് 23). 1968ല്‍ നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
തലശ്ശേരിയില്‍ പന്ന്യന്നൂരില്‍ തായാട്ട് വീട്ടില്‍ ജനിച്ചു. അച്ഛന് വെള്ളുവ ചന്തു നമ്പ്യാര്‍, അമ്മ ലക്ഷ്മി അമ്മ കുന്നുമ്മല്‍ സ്കൂള്‍, കതിരൂര്‍ ഹൈസ്കൂള്‍, തലശ്ശേരി ബ്രണ്ണന്‍ എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്കൂളിലും കോളേജിലും അദ്ധ്യാപകനായി. കോണ്‍ഗ്രസ്സിലും പിന്നീട് പ്രജാപാര്‍ട്ടി, പി.എസ്.പി എന്നിവയില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ഇടതുപക്ഷ ചിന്താഗതിക്കാരനായി. വിപ്ലവം പത്രത്തിന്റെ ആദ്യ പത്രാധിപരായിരുന്നു. പിന്നീട് ദേശാഭിമാനി വാരികയുടെ പത്രാധിപരായി. 1974 ല്‍ കേരള ഗ്രന്ഥശാലാ സംഘത്തിന്റെ പ്രസിഡന്റായി. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതാവായിരുന്നു. 23 മാര്‍ച്ച് 1985 ന് അന്തരിച്ചു.
കൃതികള്‍
ലേഖന സമാഹാരങ്ങള്‍
പുതിയ പരിപ്രേക്ഷ്യം
അനാച്ഛാദനം
അന്തര്‍ദ്ദര്‍ശനം
സീതയും നിരൂപകന്മാരും
സാഹിത്യദീപ്തി
ചിന്താസൗരഭം
ദുരവസ്ഥ ഒരു പഠനം
ആശാന് നവോത്ഥാനത്തിന്റെ കവി
വള്ളത്തോള്‍ നവയുഗത്തിന്റെ കവി
ജയപ്രകാശ് നാരായണന്
പാര്‍ലമെന്ററി ജനാധിപത്യം
പിറവിയും വളര്‍ച്ചയും
ഭാരതീയ നവോത്ഥാനത്തിന്റെ രൂപരേഖ
ഇന്ത്യന്‍ വിദ്യാഭ്യാസം നൂറ്റാണ്ടുകളിലൂടെ
മാനസികമായ അടിമത്തം
പുരസ്കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി പുരസ്കാരം
Leave a Reply Cancel reply