പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് താഹ മാടായി. വ്യത്യസ്തരായ സാധാരണ മനുഷ്യരെ ലോകത്തിനു പരിചയപ്പെടുത്തുന്ന അഭിമുഖങ്ങളും ഓര്‍മ്മകളും എഴുതുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാളം വാരിക, മാധ്യമം ആഴ്ചപ്പതിപ്പ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നു. കണ്ണൂരില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന സമയം മാസികയുടെ എഡിറ്ററായിരുന്നു. നിരവധി ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

കൃതികള്‍

    ദേശമേ ദേശമേ ഇവരുടെ ജീവിതവര്‍ത്തമാനം കേള്‍ക്ക്
    കണ്ടല്‍ പൊക്കുടന്‍
    ചിത്രശലഭങ്ങള്‍ക്ക് ഉന്മാദം
    മാമുക്കോയ ജീവിതം
    സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍
    എ.അയ്യപ്പന്‍: കണ്ണീരിന്റെ കണക്ക് പുസ്തകം
    മുഖം
    പുനത്തിലിന്റെ ബദല്‍ ജീവിതം
    നഗ്‌നജീവിതങ്ങള്‍
    കാരി
    പ്രിയപ്പെട്ട സംഭാഷണങ്ങള്‍