മലയാളത്തിലെ പുതിയ കവികളിലൊരാള്‍. ജനനം 1978ല്‍ മലപ്പുറം ജില്ലയിലെ കാലടിയില്‍. പി.കൃഷ്ണന്‍കുട്ടിയുടെയും സി.സുലോചനയുടെയും മകന്‍. 1999, 2000 വര്‍ഷങ്ങളില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ സാഹിത്യമത്സരത്തില്‍ കവിതയ്ക്ക് സമ്മാനം നേടി. രണ്ടുതവണ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തില്‍ കവിതാരചനയ്ക്ക് സമ്മാനം ലഭിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരണമായ ശാസ്ത്രകേരളം മാസികയുടെ പത്രാധിപസമിതിയില്‍ അംഗമായിരുന്നു. മട്ടന്നൂര്‍ എന്‍.എ്‌സ്.എസ് കോളേജില്‍ രസതന്ത്രവിഭാഗം അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഗവേഷണം നടത്തുന്നു.

കൃതികള്‍

ഭൂതക്കട്ട
പാലൈസ്

പുരസ്‌കാരങ്ങള്‍

വൈലോപ്പിളളി സ്മാരക ശ്രീരേഖാപുരസ്‌കാരം.
2006ലെ കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എന്‍ഡോവ്‌മെന്റ്.