ജനനം 1961 ല്‍ തിരുവനന്തപുരത്ത്. കവയിത്രി സുഗതകുമാരിയുടെയും ഡോ.കെ.വേലായുധന്‍ നായരുടെയും മകള്‍. കേരള സര്‍വ്വകലാശാലയുടെ മനശാസ്ത്രവിഭാഗത്തില്‍ നിന്ന് ബിരുദാനന്തര ബിരുദം. കണ്‍സള്‍ട്ടിങ് സൈക്കോളജി (ക്ലിനിക്കല്‍)യില്‍ എം.ഫില്‍. അഭയഗ്രാമത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും കണ്‍സള്‍ട്ടിംഗ് സൈക്കോളജിസ്റ്റായും ജോലി നോക്കുന്നു. ആനുകാലികങ്ങളില്‍ കവിതകള്‍ രചിക്കാറുണ്ട്.

കൃതികള്‍

ഇരുള്‍ച്ചിന്തുകള്‍ (കവിത). കോട്ടയം കറന്റ് ബുക്‌സ്
മേഘജ്വാല (കവിത). കോട്ടയം എസ്.പി.സി.എസ്. 2000
ഉപ്പുപാവകള്‍' (കവിത) കോട്ടയം ഡി. സി.ബുക്‌സ്

അവാര്‍ഡുകള്‍

കുഞ്ചുപിള്ള സ്മാരക പുരസ്‌കാരം (1995)
യുവസാഹിത്യകാരിക്കുള്ള ലളിതാംബിക അന്തര്‍ജ്ജനം സ്മാരക പുരസ്‌കാരം (1998)