ചേര്‍ത്തല സ്വദേശിയായ ഡോ. ലളിത ഇപ്പോള്‍ കോഴിക്കോട് നടക്കാവില്‍ താമസിക്കുന്നു. എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍ ആന്റ് യൂറോളജി സെന്ററിന്റെ മാനേജിംഗ് ഡയറക്ടര്‍. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന വനിതാ വിഭാഗത്തിന്റെ സ്ഥാപക ചെയര്‍പേഴ്‌സണ്‍. ഐ.എം.എ. കോഴിക്കോട് ബ്രാഞ്ച് സെക്രട്ടറി, പ്രസിഡന്റ്, അബലാമന്ദിരത്തിന്റെ ഉപദേശക സമിതി ചെയര്‍പേഴ്‌സണ്‍, ജുവനൈല്‍ വെല്‍ഫയര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഐ.എം.എ. യുടെ ദേശീയ വനിതാ വിഭാഗത്തിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി മെമ്പര്‍, മെര്‍ക്കന്റ്റൈല്‍ ബാങ്കിന്റെ ഡയറക്ടര്‍, കുട്ടികളുടെ ക്യാന്‍സര്‍ ചികിത്സാ സഹായസംഘടനയായ സ്‌കാര്‍പിന്റെ പ്രസിഡന്റ്, നമ്മുടെ ആരോഗ്യം മാസികയുടെ ഉപദേശക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

കൃതികള്‍

മനസ്സിലെ കൈയൊപ്പ്
പറയാനുണ്ടേറെ