ശൈലജ.ടി.ജി

ജനനം:1959 മാര്‍ച്ചില്‍ തൃശ്ശൂരിലെ അന്തിക്കാട്ട്

മാതാപിതാക്കള്‍:വി. എസ്. ജാനകിയും ടി. എസ്. ഗോവിന്ദനും

അന്തിക്കാട് ഹൈസ്‌കൂള്‍, ഗുരുവായൂര്‍ സാഹിത്യ ദീപിക, സംസ്‌കൃത വിദ്യാപീഠം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍, ന്യുഡല്‍ഹിയില്‍ നിന്ന് പി. എച്ച്. ഡി. ബിരുദം. വടക്കന്‍ പറവൂര്‍ എസ്. എന്‍. വി. സംസ്‌കൃത സ്‌കൂള്‍, തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ്, തൃശ്ശൂര്‍ ഗവണ്‍മെന്റ് കോളേജ്, കാര്യവട്ടം
ഗവണ്‍മെന്റ് കോളേജ് എന്നിവിടങ്ങളില്‍ സംസ്‌കൃതാദ്ധ്യാപികയായിരുന്നു.

കൃതികള്‍

രസവികല്പവും ഭാവവ്യഞ്ജകവും
ഭാരതീയ കാവ്യശാസ്ത്ര നിഘണ്ടു